+

സി.പി.എം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ചത് നയരേ​ഖയല്ലെന്നും അവസരവാദരേഖ : വി.ഡി. സതീശൻ

കാലത്തിനൊത്തമാറ്റം എന്ന് സി.പി.എം പറയുന്നതിനെ അവസരവാദം എന്നും പറയാം. സി.പി.എം ജീവിതകാലത്ത് പറഞ്ഞ മുഴുവൻ കാര്യങ്ങളും ഇപ്പോൾ തിരുത്തി കൊണ്ടിരിക്കുകയാണ്. നാട് മുഴുവൻ സമരം ചെയ്ത് കുളമാക്കിയ ആളുകളാണ് ഇവർ. സംസ്ഥാന സമ്മേളനം അവസാനിച്ച ശേഷം ഈ വിഷയത്തിൽ വിശദമായി സംസാരിക്കാമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

പറവൂർ: സി.പി.എം സംസ്ഥാന സമ്മേളനത്തിൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​വ​ത​രി​പ്പി​ച്ച നയരേ​ഖയെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സി.പി.എം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ചത് നയരേ​ഖയല്ലെന്നും അവസരവാദരേഖയാണെന്നും വി.ഡി. സതീശൻ വിമർശിച്ചു.

കാലത്തിനൊത്തമാറ്റം എന്ന് സി.പി.എം പറയുന്നതിനെ അവസരവാദം എന്നും പറയാം. സി.പി.എം ജീവിതകാലത്ത് പറഞ്ഞ മുഴുവൻ കാര്യങ്ങളും ഇപ്പോൾ തിരുത്തി കൊണ്ടിരിക്കുകയാണ്. നാട് മുഴുവൻ സമരം ചെയ്ത് കുളമാക്കിയ ആളുകളാണ് ഇവർ. സംസ്ഥാന സമ്മേളനം അവസാനിച്ച ശേഷം ഈ വിഷയത്തിൽ വിശദമായി സംസാരിക്കാമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

ഇടത് സർക്കാറിന്‍റെ ദുർഭരണവും മിസ്മാനേജ്മെന്‍റും കൊണ്ട് കേരളത്തെ തകർത്തതിന് ശേഷം നയംമാറ്റത്തിലൂടെ സെസും ഫീസും ഏർപ്പെടുത്തി ജനങ്ങളെ കൊല്ലാൻ വരുകയാണ്. സാധാരണക്കാരായ ജനങ്ങളുടെ മീതേ ഫീസ് ഏർപ്പെടുത്തുകയാണ്. സർക്കാറിന്‍റെ ദുർഭരണത്തിന് ബലിയാടാകുന്നത് സാധാരണക്കാരായ മനുഷ്യരാണ്. ജീവിക്കാൻ പാടുപെട്ട് മനുഷ്യർ നിൽക്കുമ്പോഴാണ് വീണ്ടും നികുതിയും സെസും ഫീസും കൂട്ടുന്നത്.

ഇവരുടെ ദുര്‍ഭരണത്തിന് ബലിയാടാകുന്നത് ജീവിക്കാന്‍ നിവൃത്തിയില്ലാത്ത സാധാരണ മനുഷ്യരാണ്. ഇവര്‍ പെന്‍ഷനും ക്ഷേമനിധിയും നല്‍കാത്ത ആളുകളില്‍ നിന്നു തന്നെയാണ് വീണ്ടും സെസും ഫീസും വാങ്ങാന്‍ പോകുകയാണ്. ഭരണത്തുടര്‍ച്ചയെന്നത് അവരുടെ ആഗ്രഹമാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടി സ്വപ്‌നം കാണുന്നതില്‍ തെറ്റില്ല. തോറ്റു പോകട്ടെന്ന് ഒരു സംസ്ഥാന സമ്മേളനത്തിന് തീരുമാനിക്കാനാകില്ല.

എല്ലാ കാര്യത്തിലുമുള്ള നയത്തില്‍ മാറ്റം വരുത്തുന്നത് നല്ലതല്ല. അങ്ങനെ വന്നാല്‍ അത് വില്‍പനയാകും. ഡല്‍ഹിയില്‍ നടത്തുന്ന വില്‍പന തന്നെയാണ് ഇവിടെയും നടത്തുന്നത്. ഇവര്‍ ഇടതുപക്ഷമല്ല തീവ്രവലതുപക്ഷമാണ്. ഇവര്‍ ഇടതുപക്ഷമോ കമ്യൂണിസ്‌റ്റോ അല്ല. സംഘ്പരിവാര്‍ സര്‍ക്കാര്‍ ചെയ്യുന്നതു പോലെ ഇവര്‍ പ്ലാനില്‍ നിന്നും പിന്‍മാറി വന്‍കിട പദ്ധതികള്‍ക്കു പിന്നാലെ പോകുകയാണ്. കോണ്‍ഗ്രസിന് പ്ലാനിങ് ഉണ്ടായിരുന്നു. ഞങ്ങളുടെ എല്ലാ തീരുമാനങ്ങളും ഇടതുപക്ഷ സ്വഭാവമുള്ളതായിരുന്നു. കോണ്‍ഗ്രസാണ് തൊഴിലുറപ്പ് പദ്ധതിയും എന്‍.ആര്‍.എച്ച്.എമ്മും വിദ്യാഭ്യാസ അവകാശ നിയമവും കൊണ്ടുവന്നതെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

കൊല്ലത്ത് നടക്കുന്ന സി.​പി.​എം സം​സ്ഥാ​ന സ​മ്മേ​ള​നത്തിലാണ് ഇ​ട​തു​ന​യ​ങ്ങ​ളി​ൽ കാ​ത​ലാ​യ മാ​റ്റ​ങ്ങ​ൾ നി​ർ​ദേ​ശി​ക്കുന്ന ‘ന​വ​കേ​ര​ള​ത്തെ ന​യി​ക്കാ​ൻ പു​തു​വ​ഴി​ക​ൾ’ എന്ന നയരേ​ഖ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​വ​ത​രി​പ്പി​ച്ചത്. സ​ർ​ക്കാ​ർ സേ​വ​ന​ത്തി​ന് ആ​ളു​ക​ളു​ടെ വ​രു​മാ​ന​ത്തി​ന് അ​നു​സ​രി​ച്ച് വ്യ​ത്യ​സ്ത ഫീ​സ് / സെ​സ് ഈ​ടാ​ക്കു​ക, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ സ്വ​കാ​ര്യ​ നി​ക്ഷേ​ക​ർ​ക്ക് കൈ​മാ​റു​ക എ​ന്നി​ങ്ങ​നെ വി​വാ​ദ നി​ർ​ദേ​ശ​ങ്ങ​ള​ട​ങ്ങി​യ രേ​ഖ​യെ സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ൾ ഒ​ന്ന​ട​ങ്കം പി​ന്തു​ണ​ച്ചു.

പു​തു​വ​ഴി രേ​ഖ ന​ട​പ്പാ​കു​മ്പോ​ൾ സാ​മൂ​ഹി​ക നീ​തി ഉ​റ​പ്പു​വ​രു​ത്ത​ണം, കാ​ർ​ഷി​ക, പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ൽ, ടൂ​റി​സം മേ​ഖ​ല​ക്ക് ഊ​ന്ന​ൽ വേ​ണം, പു​തു​ത​ല​മു​റ​യെ ആ​ക​ർ​ഷി​ക്കാ​ൻ കൃ​ഷി​യി​ൽ ആ​ധു​നി​ക​ത കൊ​ണ്ടു​വ​ര​ണം, സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളു​ടെ മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കി വി​പ​ണി ക​ണ്ടെ​ത്ത​ണം, വ​ന്യ​ജീ​വി ശ​ല്യ പ്ര​തി​രോ​ധ​ത്തി​ന് സ​മ​ഗ്ര പ​ദ്ധ​തി വേ​ണം എ​ന്നി​ങ്ങ​നെ​യാ​ണ് പ്ര​തി​നി​ധി​ക​ൾ മു​ന്നോ​ട്ടു​വെ​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ. സ​മ്മേ​ള​നം അം​ഗീ​ക​രി​ക്കു​ന്ന രേ​ഖ മു​ൻ​നി​ർ​ത്തി മൂ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ട്ടു​ള്ള കാ​മ്പ​യി​നാ​ണ് സി.​പി.​എ​മ്മി​ന്‍റെ പ​ദ്ധ​തി.
 

facebook twitter