വന്ദേഭാരത് യാത്രക്കാർക്ക് ലഭിച്ച വെജിറ്റബിൾ കറിയിൽ പൂപ്പൽ

03:35 PM Nov 06, 2025 |


വന്ദേഭാരത് എക്‌സ്‌പ്രസ്സിൽ യാത്രക്കാർക്ക് ലഭിച്ച ഭക്ഷണത്തിന്റെ നിലവാരത്തെക്കുറിച്ച് വീണ്ടും ഗുരുതരമായ പരാതി. കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത നാല് പേർക്ക് ലഭിച്ച വെജിറ്റബിൾ കറിയിൽ പൂപ്പൽ കണ്ടെത്തി. പരാതിപ്പെട്ടതിനെ തുടർന്ന് ഉടൻതന്നെ ഭക്ഷണം മാറ്റി നൽകി.

നിലവാരമില്ലാത്ത ഭക്ഷണം വിളമ്പുന്നത് വന്ദേഭാരത് ട്രെയിനുകളിൽ ഒരു സ്ഥിരം കാഴ്ചയായി മാറുകയാണ്. കുറച്ചുനാളുകൾക്ക് മുൻപ് മംഗളൂരു – തിരുവനന്തപുരം യാത്രയ്ക്കിടെ ഒരു കുടുംബത്തിന് ലഭിച്ച പരിപ്പുകറിയിൽ നിന്ന് പുഴുക്കളെ കണ്ടെത്തിയ വാർത്ത പുറത്തുവന്നിരുന്നു. മംഗളൂരു സ്വദേശിക്കും കുടുംബത്തിനുമാണ് അന്ന് ദുരനുഭവം ഉണ്ടായത്. ഈ വിഷയത്തിൽ പരാതി നൽകിയിരുന്നു.