+

ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ

തൊലി കളഞ്ഞതോ ഫ്രിഡ്ജിൽ സൂക്ഷിച്ചതോ ആയ വെളുത്തുള്ളി ഒരിക്കലും വാങ്ങരുത്. കാരണം, അവയിൽ എളുപ്പത്തിൽ പൂപ്പൽ പിടിക്കും, ഇത് കാൻസറിന് പോലും കാരണമാകും.

1. വെളുത്തുള്ളി

തൊലി കളഞ്ഞതോ ഫ്രിഡ്ജിൽ സൂക്ഷിച്ചതോ ആയ വെളുത്തുള്ളി ഒരിക്കലും വാങ്ങരുത്. കാരണം, അവയിൽ എളുപ്പത്തിൽ പൂപ്പൽ പിടിക്കും, ഇത് കാൻസറിന് പോലും കാരണമാകും. എല്ലായ്പ്പോഴും ഫ്രഷ് വെളുത്തുള്ളി വാങ്ങുക, ഉപയോഗിക്കുന്നതിന് തൊട്ടുമുമ്പ് മാത്രം തൊലി കളയുക. മുറിയിലെ താപനിലയിൽ, നന്നായി വായുസഞ്ചാരമുള്ള സ്ഥലത്ത് വെളുത്തുള്ളി സൂക്ഷിക്കുക. ഫ്രിഡ്ജിൽ വയ്ക്കുന്നത് വെളുത്തുള്ളി വേഗത്തിൽ മുളയ്ക്കാൻ സഹായിക്കും, രുചിയും പോഷകവും കുറയ്ക്കും.

2. ഉള്ളി

ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഉള്ളിയിലെ അന്നജം പഞ്ചസാരയായി മാറുന്നു, ഇത് പെട്ടെന്ന് കേടാകാൻ സാധ്യതയുള്ളതാക്കുന്നു. പകുതി മുറിച്ച ഉള്ളി ഫ്രിഡ്ജിൽ സൂക്ഷിക്കരുതെന്നും അവർ മുന്നറിയിപ്പ് നൽകി. ഒരു ഉള്ളി മുറിച്ചാൽ, അത് പരിസ്ഥിതിയിൽ നിന്ന് ബാക്ടീരിയകളെ ആഗിരണം ചെയ്യാൻ തുടങ്ങുകയും പിന്നീട് കഴിക്കുമ്പോൾ അണുബാധയ്ക്ക് കാരണമാവുകയും ചെയ്യും.

3. ഉരുളക്കിഴങ്ങ്

തണുത്ത താപനിലയിൽ (~8°C-ൽ താഴെ) ഉരുളക്കിഴങ്ങ് സൂക്ഷിക്കുന്നത് അന്നജം പഞ്ചസാരയായി മാറുന്ന പ്രക്രിയയ്ക്ക് വിധേയമാകുമെന്ന് അവർ പറഞ്ഞു. വേവിച്ച ഉരുളക്കിഴങ്ങ് ഫ്രിഡ്‌ജിൽ സൂക്ഷിക്കരുത്. ചൂടാക്കിയ ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച ശേഷം വീണ്ടും ചൂടാക്കുമ്പോൾ കാർസിനോജനുകൾ നിർമിക്കും. ഇത് ശരീരത്തിനെ വളരെ ദോഷകരമായി ബാധിക്കുന്നു.
 

facebook twitter