വയറിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന ചില പച്ചക്കറികളെ പരിചയപ്പെടാം.
ശരീരഭാരം കുറയ്ക്കാനായി ഭക്ഷണക്രമത്തില്‍ കൃത്യമായ ശ്രദ്ധ ചെലുത്തേണ്ടത് വളരെ അത്യാവശ്യമാണ്. വയറിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന ചില പച്ചക്കറികളെ പരിചയപ്പെടാം.
1. ചീര
നാരുകള്‍ ധാരാളം അടങ്ങിയതും കലോറി കുറഞ്ഞതുമായ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഇതിനായി ഉച്ചയ്ക്ക് ചോറിന്റെ അളവ് കുറച്ചതിന് ശേഷം ചീര ഉള്‍പ്പെടുത്താം.
2. ബ്രൊക്കോളി
നാരുകളാല്‍ സമ്പന്നമായ ബ്രൊക്കോളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാന്‍ ഗുണം ചെയ്യും. ഇവയില്‍ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുമുണ്ട്.
3. ക്യാരറ്റ്
കലോറി കുറവും നാരുകള്‍ അടങ്ങിയതുമായ ക്യാരറ്റ് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
4. കോളിഫ്ലവര്‍
ഫൈബര്‍ കൂടുതലും കലോറി കുറവും ഉള്ള കോളിഫ്ലവര്‍ കഴിക്കുന്നതും ശരീരഭാരം നിയന്ത്രിക്കാന്‍ ഗുണം ചെയ്യും.
5. ക്യാബേജ്
ക്യാബേജിലും ഫൈബര്‍ കൂടുതലും കലോറി കുറവുമാണ്. അതിനാല്‍ ക്യാബേജ് കഴിക്കുന്നതും അമിത വണ്ണം കുറയ്ക്കാന്‍ സഹായിക്കും.
6. ക്യാപ്സിക്കം
വിറ്റാമിന്‍ സിയും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ക്യാപ്സിക്കം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീരഭാരം നിയന്ത്രിക്കാന്‍ ഗുണം ചെയ്യും.