തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പ്രതി അഫാനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് പൂജപ്പുര ജയിലിലേക്ക് മാറ്റി. അഫാനെ ജയിലിലേക്ക് മാറ്റിയ ശേഷമായിരിക്കും പൊലീസ് കസ്റ്റഡി അപേക്ഷ നൽകുകയെന്നാണ് വിവരം. എലി വിഷം കഴിച്ച് ആത്മഹത്യചെയ്യാൻ ശ്രമിച്ച അഫാൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
നിലവിൽ പ്രതിക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ല എന്ന് ജനറൽ മെഡിസിൻ ഡോക്ടറുടെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ഇയാളെ ജയിലിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസങ്ങളിലായി പിതൃമാതാവ് സൽമാ ബീവി, അനുജൻ അഫ്സാൻ എന്നിവരെ കൊലപ്പെടുത്തിയ സംഭവത്തിൽ അഫാനെതിരെ പൊലീസ് കേസെടുത്തിരുന്നു.
Trending :