ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

07:24 AM Sep 02, 2025 | Suchithra Sivadas

ദില്ലി കലാപ വിശാല ഗൂഢാലോചന കേസില്‍ ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ ദില്ലി ഹൈക്കോടതി ഇന്ന് വിധി പറയും. ഷര്‍ജീല്‍ ഇമാം അടക്കം എട്ട് പേരുടെ ജാമ്യാപേക്ഷയിലും വിധി വരുന്നത് അറസ്റ്റിന് അഞ്ച് വര്‍ഷത്തിന് ശേഷം. ക്രിമിനല്‍ ഗൂഢാലോചനയില്‍ പ്രതികള്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് അറിയിച്ചത്.

ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതിയാണ് പരിഗണിക്കുന്നത്. ഉമര്‍ ഖാലിദിന് പുറമെ ഷര്‍ജീല്‍ ഇമാം അടക്കമുള്ള മറ്റ് എട്ട് പേരുടെ ജാമ്യാപേക്ഷയിലും വിധി പറയും. കലാപത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് 2020 സെപ്റ്റംബറില്‍ ഉമര്‍ ഖാലിദിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിമിനല്‍ ഗൂഢാലോചന, കലാപം, നിയമവിരുദ്ധമായി സംഘം ചേരല്‍, യു.എ.പി.എ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തത്.