ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയെ പ്രശംസ കൊണ്ട് മൂടി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. താരിഫുകള്‍ ചുമത്തിയ ശേഷം വ്യാപാരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തുന്ന ആദ്യ യൂറോപ്യന്‍ നേതാവ് കൂടിയാണ് മെലോനി. വ്യാഴാഴ്ചയാണ് മെലോനി വാഷിംഗ്ടണ്‍ സന്ദര്‍ശിച്ചത്. അമേരിക്കയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള നിലവിലെ വ്യാപാര സംഘര്‍ഷങ്ങള്‍ക്കിടയില്‍ ശ്രദ്ധേയമായി മാറുകയും ചെയ്തു ഈ സന്ദര്‍ശനം. ഓവല്‍ ഓഫീസിലെ പ്രസംഗത്തിനിടെ, ട്രംപ് ജോര്‍ജിയ മെലോനിയെ പ്രശംസിക്കുകയും റോമിലേക്കുള്ള ക്ഷണം സ്വീകരിക്കുകയും ചെയ്തു.
തനിക്കവളെ വളരെയധികം ഇഷ്ടമാണ് എന്നാണ് വൈറ്റ് ഹൗസില്‍ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ജോര്‍ജിയ മെലോനി സാന്നിധ്യത്തിലായിരുന്നു ഈ പ്രശംസ. ജോര്‍ജിയ പ്രധാനമന്ത്രിയാണെന്നും ഇറ്റലിയെ മികച്ച രീതിയില്‍ നയിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ജോര്‍ജിയക്ക് വലിയ കഴിവുണ്ടെന്ന് തനിക്കറിയാമായിരുന്നു, ലോകത്തിലെ യഥാര്‍ത്ഥ നേതാക്കളില്‍ ഒരാളാണ് അവര്‍. യുഎസിനും അവരുമായി മികച്ച ബന്ധമാണ് ഉള്ളതെന്നും ട്രംപ് വ്യക്തമാക്കി.