ആവശ്യമായ സാധനങ്ങള്‍
വെറ്റില -3 എണ്ണം
തക്കാളി -1
പച്ചമുളക് -1
കുരുമുളക് -അര ടീസ്പൂണ്‍
ജീരകം -1 സ്പൂണ്‍
പച്ചമല്ലി -1 സ്പൂണ്‍
തുവര പരിപ്പ് -1 സ്പൂണ്‍
വെളുത്തുള്ളി -5 അല്ലി
പുളി -ഒരു നെല്ലിക്ക വലിപ്പത്തില്‍
മഞ്ഞള്‍ പൊടി -കാല്‍ സ്പൂണ്‍
മല്ലിയില
ഉപ്പ് ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്
നെയ്യ് -2 സ്പൂണ്‍
കടുക് -അര സ്പൂണ്‍
കായം -ഒരു നുള്ള്
ഉണക്കമുളക് -2
തയ്യാറാക്കുന്ന രീതി
തണ്ട് നീക്കം ചെയ്ത വെറ്റില, അരിഞ്ഞ തക്കാളി, പച്ചമുളക്, പുളി, കുരുമുളക്, ജീരകം, പച്ചമല്ലി, തുവര പരിപ്പ്, വെളുത്തുള്ളി എന്നിവക്കൊപ്പം നന്നായി അരച്ചെടുക്കുക. ഈ മിശ്രിതം ചുവടു കട്ടിയുള്ള ഒരു പാത്രത്തിലേക്ക് മാറ്റിയശേഷം ഉപ്പും മഞ്ഞള്‍ പൊടിയും ഒരു കപ്പ് വെള്ളവും ചേര്‍ത്ത് നല്ല മണം വരുന്നത് വരെ തിളപ്പിക്കുക.
ശേഷം, കടുകും, ജീരകവും, ഉണക്കമുളകും, കായവും നെയ്യില്‍ മൂപ്പിച്ച ശേഷം ഇതിലേക്ക് ചേര്‍ത്ത് കൊടുക്കുക. അവസാനമായി മല്ലിയില തൂവി ചട്ടി അടുപ്പില്‍നിന്ന് മാറ്റിവെക്കാം. ആരോഗ്യഗുണങ്ങളുള്ള വെറ്റില രസം തയ്യാര്‍. ഇത് ചൂട് ചോറിനൊപ്പം ഒഴിച്ച് കഴിക്കാം.