വളരെ കുറച്ചു ചേരുവകൾ കൊണ്ട് അടിപൊളി വെട്ടുകേക്ക്

08:15 PM Apr 02, 2025 | AVANI MV

ആവശ്യമായ സാധനങ്ങൾ 

 മൈദ : 500 ഗ്രാം, മുട്ട അടിച്ചത് : 3 എണ്ണം, പഞ്ചസാര പൊടിച്ചത് : 2 കപ്പ്, നെയ്യ് : ഒരു ടേബിൾ ടീസ്പൂൺ, പാൽ : ഒരു ടേബിൾ സ്പൂൺ, വാനില എസൻസ് : അര ടീസ്പൂൺ, ഏലക്കായ് പൊടിച്ചത് : 5എണ്ണം, സോഡാപ്പൊടി : ¼ കാൽ ടീസ്പൂൺ, റവ : 100 ഗ്രാം

വെട്ടു കേക്ക് തയാറാക്കുന്ന വിധം 

 മൈദയും റവയും സോഡാപ്പൊടിയും കൂട്ടിയിളക്കി തെള്ളി വെയ്ക്കുക. മുട്ട നന്നായി അടിച്ച് പഞ്ചസാര, പാൽ, നെയ്യ്, വാനില എസൻസ്, ഏലക്കായ്‌പ്പൊടി എന്നിവയുമായി ചേർത്തിളക്കുക. ഇതിനോടുകൂടി മൈദയും റവയും ചേർത്ത് ചപ്പാത്തിക്കു കുഴയ്ക്കുന്നതുപോലെ നന്നായി കുഴച്ച് നനച്ച തുണി കൊണ്ടു മൂടിവെയ്‌ക്കേണ്ടതാണ്.

രണ്ടു മണിക്കൂറിനു ശേഷം അരയിഞ്ച് കനത്തിൽ പരത്തി ചതുരക്കഷണങ്ങളായി മുറിക്കുക. ഓരോ കഷണത്തിന്റേയും ഓരോ മൂല നടുക്കുനിന്നു താഴോട്ടു പിളർത്തി ഇതളുപോലെയാക്കണം. എന്നിട്ട് ചൂടാക്കിയ [കാഞ്ഞ] എണ്ണയിൽ വറുത്തു കോരിയെടുക്കണം. കേക്ക് രണ്ടു മാസം വരെ കേടുകൂടാതെ സൂക്ഷിക്കാം.