രണ്ട് ലുക്കിൽ ഞെട്ടിച്ച് വിജയ് ദേവരകൊണ്ട; കിങ്ഡം റിലീസ് തീയതി

06:25 PM Jul 09, 2025 | Kavya Ramachandran

ജേഴ്‌സി എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച സംവിധായകനാണ് ഗൗതം തന്നൂരി. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ വലിയ വിജയമാണ് നേടിയത്. ജേർസിക്ക് ശേഷം വിജയ് ദേവരകൊണ്ടയുമൊത്താണ് ഗൗതം അടുത്ത സിനിമ ചെയ്യുന്നത്. കിങ്ഡം എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പുതിയ റിലീസ് തീയതി പുറത്തുവന്നു.

ജൂലൈ 31 ന് കിങ്ഡം പുറത്തിറങ്ങും. ചിത്രത്തിന്റെ പുതിയ ടീസറും അണിയറപ്രവർത്തകർ പുറത്തുവിട്ടു. രണ്ട് ലുക്കിൽ പക്കാ മാസ് റോളിലാണ് വിജയ് സിനിമയിൽ എത്തുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. മലയാളി നടൻ വെങ്കിടേഷും സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വമ്പൻ കാൻവാസിൽ ഒരു ആക്ഷൻ ചിത്രമായിട്ടാണ് കിങ്ഡം ഒരുങ്ങുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. കഴിഞ്ഞ കുറച്ച് വർഷമായി നടന് അത്ര നല്ല സമയമല്ല. മോശം സിനിമകളുടെ പേരിലും മോശം പ്രകടനങ്ങൾ കൊണ്ടും നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും കടുത്ത വിമർശനങ്ങളാണ് വിജയ്ക്ക് ലഭിക്കുന്നത്. ഈ സിനിമയിലൂടെ നടൻ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നാണ് പ്രതീക്ഷ. അനിരുദ്ധിന്റെ ഗംഭീര പശ്ചാത്തലസംഗീതവും ടീസറിന് മികവേറുന്നുണ്ട്

Trending :