വിജയ് മല്യ, ലളിത് മോദി, നീരവ് മോദി ; യുകെയിലേക്ക് രക്ഷപ്പെട്ടവരെ വൈകാതെ ഇന്ത്യയിലെത്തിക്കും ; തിഹാര്‍ ജയിലിലേക്കെന്ന് സൂചന

02:37 PM Sep 08, 2025 |


സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട ശേഷം യുകെയിലേക്ക് രക്ഷപ്പെട്ട വിജയ് മല്യ, ലളിത് മോദി, നീരവ് മോദി എന്നിവരെ വൈകാതെ ഇന്ത്യയില്‍ എത്തിക്കുമെന്ന് സൂചന. യുകെയിലെ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് സംഘം കഴിഞ്ഞാഴ്ച തിഹാര്‍ ജയില്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് അഭ്യൂഹം ശക്തമായത്.
ഇവരെ വിട്ടു കിട്ടാനുള്ള നടപടികളുടെ ഭാഗമായി യുകെയിലെ കോടതി നിര്‍ദ്ദേശം അനുസരിച്ചാണ് സംഘമെത്തിയതെന്നാണ് വിവരം.
ജയില്‍ സാഹചര്യം, സുരക്ഷ എന്നിവയെല്ലാം വിലയിരുത്തിയ ശേഷമാണ് സംഘം മടങ്ങിയത്.