വിജയ് സേതുപതിയുടെ തലവൻ തലൈവി ഒടിടിയിൽ

04:31 PM Aug 11, 2025 | Kavya Ramachandran

വിജയ് സേതുപതി നായകനായി വന്ന ചിത്രമാണ് തലവൻ തലൈവി. നിത്യ മേനനാണ് നായികയായി എത്തിയിരിക്കുന്നത്. പസങ്ക, എതർക്കും തുനിന്തവൻ തുടങ്ങി നിരവധി ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള പാണ്ഡിരാജാണ് തലൈവൻ തലൈവി സംവിധാനം ചെയ്‍തിരിക്കുന്നത്. തലൈവൻ തലൈവി ആമസോൺ പ്രൈം വീഡിയോയിലൂടെ വൈകാതെ ഒടിടിയിൽ എത്തും എന്നാണ് പുതിയ റിപ്പോർട്ട്

ഏസ് എന്ന ചിത്രത്തിൻറെ റിലീസിന് ശേഷം രണ്ട് മാസത്തിനിപ്പുറം തിയറ്ററുകളിലെത്തിയ വിജയ് സേതുപതി ചിത്രമായിരിക്കും തലൈവൻ തലൈവി. റൊമാൻറിക് കോമഡി ഗണത്തിൽ പെടുന്ന ചിത്രത്തിൽ ആകാശവീരൻ എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. ആകാശവീരൻറെ ഭാര്യ പേരരശിയെയാണ് നിത്യ മേനൻ അവതരിപ്പിക്കുന്നത്. ഒരു ഹോട്ടൽ നടത്തിപ്പുകാരനാണ് ചിത്രത്തിലെ നായകൻ. നേരത്തെ 2022 ൽ പുറത്തെത്തിയ മലയാള ചിത്രം 19 (1) (എ)യിൽ വിജയ് സേതുപതിയും വിജയ് സേതുപതിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. തലൈവാസൽ വിജയ്, ശരവണൻ, ആർ കെ സുരേഷ്, റോഷിനി ഹരിപ്രിയൻ തുടങ്ങിയവരും ചിത്രത്തിൻറെ താരനിരയിൽ ഉണ്ട്.


സത്യ ജ്യോതി ഫിലിംസിൻറെ ബാനറിൽ ടിജി ത്യാഗരാജൻ അവതരിപ്പിക്കുന്ന ചിത്രം സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനും ചേർന്നാണ് നിർമ്മിക്കുന്നത്. ജി ശരവണൻ, സായ് സിദ്ധാർഥ് എന്നിവരാണ് സഹനിർമ്മാണം. ഛായാഗ്രഹണം എം സുകുമാർ, കലാസംവിധാനം കെ വീരസമൻ, എഡിറ്റിംഗ് പ്രദീപ് ഇ രാഘവ്, സ്റ്റണ്ട് മാസ്റ്റർ കലൈ കിങ്സൺ, കൊറിയോഗ്രഫി ബാബ ഭാസ്കർ, വരികൾ വിവേക്, വസ്ത്രാലങ്കാരം പൂർണിമ രാമസ്വാമി, കോസ്റ്റ്യൂം കെ നടരാജ്, ഓഡിയോഗ്രഫി എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ അരുൺ എസ് മണി (ഒളി ലാബ്)സ മ്യൂസിക് സൂപ്പർവൈസർ സന്തോഷ് കുമാർ, വിഎഫ്എക്സ് പ്രൊഡ്യൂസർ ബി ആർ വെങ്കടേഷ്, ഡിഐ പ്രശാന്ത് സോമശേഖർ (നാക്ക് സ്റ്റുഡിയോസ്), സ്റ്റിൽസ് തേനി മുരുകൻ, പബ്ലിസിറ്റി ഡിസൈനർ ഗോപി പ്രസന്ന, പിആർഒ നിഖിൽ മുരുകൻ, പ്രൊഡക്ഷൻ കൺട്രോളർ രാമദോസ്, എൻ മഹേന്ദ്രൻ, സബ്ടൈറ്റിൽസ് രേഖ്സ്, വീഡിയോ അനിമേഷൻ എഡിഎഫ്എക്സ് സ്റ്റുഡിയോ, ഓഡിയോ ലേബൽ തിങ്ക് മ്യൂസിക്.