മദ്രാസിയുടെ ട്രെയിലർ ലോഞ്ചിൽ ശിവകാർത്തികേയൻ വിജയ്‌യെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. വിജയ് തനിക്ക് മൂത്ത സഹോദരനെപ്പോലെയാണെന്ന് ശിവകാർത്തികേയൻ പറഞ്ഞു. തന്നെ അടുത്ത് വിജയ് എന്ന് വിളിക്കുന്നതിനെ കുറിച്ചും ശിവകാർത്തികേയൻ സംസാരിച്ചു.
ഗോട്ട് എന്ന് ചിത്രത്തിൽ വിജയ് സർ എനിക്ക് തോക്ക് തന്ന രംഗത്തെ ഒരുപാട് പേർ പ്രശംസിക്കുന്നുണ്ട്. തന്നെ കുട്ടി ദളപതിയെന്നും ധിടീർ ദളപതിയെന്നും ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ചിലർ വിമർശിക്കുകയും ചെയ്തു. പക്ഷേ ഞാൻ അങ്ങനെയൊന്നും ചെയ്തിട്ടില്ല. എനിക്ക് അദ്ദേഹം എപ്പോഴും അണ്ണനാണ്. ഞാൻ എപ്പോഴും അദ്ദേഹത്തിന്റെ തമ്പിയുമാണ് എന്ന് ശിവകാർത്തികേയൻ വ്യക്തമാക്കി.
Trending :