നിയമ ലംഘനം ; കുവൈത്തില്‍ അനധികൃത ബാച്ചില്‍ താമസസ്ഥലത്ത് പരിശോധനയ്ക്ക് പിന്നാലെ 16 കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു

02:00 PM Jun 20, 2025 | Suchithra Sivadas

കുവൈത്തിലെ ഫര്‍വാനിയ ഗവര്‍ണറേറ്റിലെ എഞ്ചിനീയറിംഗ് ഓഡിറ്റ് ആന്‍ഡ് ഫോളോ-അപ്പ് ഡിപ്പാര്‍ട്ട്മെന്റ്, അനധികൃത ബാച്ചിലര്‍ താമസസ്ഥലങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്താനായി ഫീല്‍ഡ് പരിശോധന നടത്തി. പരിശോധനക്ക് പിന്നാലെ നിയമലംഘകര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു.

നിയമലംഘനങ്ങള്‍ കണ്ടെത്തിയ ഫിര്‍ദൗസ് ഏരിയയിലെ 16 കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു. ഈ കെട്ടിടങ്ങള്‍ ബാച്ചിലര്‍മാര്‍ക്കുള്ള താമസ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയിരുന്നുവെന്ന് കുവൈത്ത് മുനിസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. കെട്ടിട ഉടമകള്‍ക്ക് മുന്‍കൂട്ടി മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നതായും, ആവശ്യമായ നടപടികള്‍ നടപ്പിലാക്കുന്നതിന് മുമ്പ് പ്രത്യേക പരിശോധനാ സംഘം സ്ഥലത്ത് സന്ദര്‍ശനം നടത്തിയിരുന്നതായും മുനിസിപ്പാലിറ്റി അറിയിച്ചു.

Trending :