വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണങ്ങൾ

04:00 PM Jun 30, 2025 | Kavya Ramachandran

ബദാം

ബദാം ചർമ്മത്തിൻ്റെയും മുടിയുടെയും ആരോഗ്യത്തിന് സഹായിക്കുന്നു. ദിവസവും ഒരു പിടി ബദാം കഴിക്കുന്നത് ആരോഗ്യകരമായ മുടി വളർച്ചയയ്ക്ക് സഹായിക്കുന്നു.


സൂര്യകാന്തി വിത്തുകൾ 

സൂര്യകാന്തി വിത്തുകൾ പോഷകങ്ങളാൽ സമ്പന്നമാണ്. വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയിട്ടുണ്ട്. സാലഡുകൾ, സ്മൂത്തികൾ എന്നിവയിലെല്ലാം സൂര്യകാന്തി വിത്തുകൾ ചേർത്ത് കഴിക്കാം.

പാലക്ക് ചീര

വിറ്റാമിൻ ഇ, ഇരുമ്പ്, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയ പാലക്ക് ചീര തലയോട്ടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും ചർമ്മ സംരക്ഷണത്തിനും സഹായിക്കുന്നു.

അവാക്കാഡോ

ആരോ​ഗ്യകരമായ കൊഴുപ്പുകളും വിറ്റാമിൻ ഇയും അടങ്ങിയ അവോക്കാഡോ കാഴ്ചശക്തി കൂട്ടുന്നതിനും ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നതിന് സഹായകമാണ്.

പപ്പായ

പപ്പായയ വിറ്റാമിൻ ഇ, എൻസൈമുകൾ എന്നിവയാൽ സമ്പന്നമാണ്. ചർമ്മത്തിന് ജലാംശവും തിളക്കവും വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

കിവിപ്പഴം

ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താനും ചർമ്മത്തിനും കിവിപ്പഴം സ​ഹായിക്കുന്നു.  കൂടാതെ, സ്ട്രോക്ക്, ഹൃദ്രോഗ സാധ്യത എന്നിവ കുറയ്ക്കാൻ ഇതിന് കഴിയും. ഇതിനുപുറമെ, കിവിയിൽ ഉയർന്ന അളവിലുള്ള നാരുകളും അടങ്ങിയിട്ടുണ്ട്. എൽഡിഎൽ അല്ലെങ്കിൽ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിനും കിവിപ്പഴം സഹായകമാണ്.