+

വിവാള്‍ഡി എക്സിപിരിമെന്റ് ; പങ്കെടുക്കുന്നവർക്ക് പ്രതിഫലം ലക്ഷങ്ങൾ

പത്തു ദിവസത്തേക്ക് അനങ്ങാതെ കിടക്കണം പ്രതിഫലം ഏകദേശം 4.73 ലക്ഷം രൂപ (5000 യൂറോ). ബഹിരാകാശ പര്യവേക്ഷണ സ്ഥാപനമായ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയാണ് ബഹിരാകാശയാത്രികരുടെ ആരോഗ്യവും പ്രകടനവും മെച്ചപ്പെടുത്താനുള്ള പഠനങ്ങളില്‍ പങ്കെടുക്കുന്നവർക്ക് ഇത്രയും പ്രതിഫലം നൽകുന്നത്.
പത്തു ദിവസത്തേക്ക് അനങ്ങാതെ കിടക്കണം പ്രതിഫലം ഏകദേശം 4.73 ലക്ഷം രൂപ (5000 യൂറോ). ബഹിരാകാശ പര്യവേക്ഷണ സ്ഥാപനമായ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയാണ് ബഹിരാകാശയാത്രികരുടെ ആരോഗ്യവും പ്രകടനവും മെച്ചപ്പെടുത്താനുള്ള പഠനങ്ങളില്‍ പങ്കെടുക്കുന്നവർക്ക് ഇത്രയും പ്രതിഫലം നൽകുന്നത്.
ഫ്രാന്‍സിലെ ടൂലൂസിലുള്ള മീഡ്‌സ് സ്‌പേസ് ക്ലിനിക്കിലാണ് (Medes Space Clinic) പഠനം നടക്കുന്നത്. കേൾക്കുമ്പോൾ വെറുതെ കിടന്നാൽ മാത്രം മതി എന്ന ധാരണ പാടില്ല. കട്ടിൽ ബാത്ടബ് പോലെ സജ്ജമാക്കിയ ശേഷം അതിൽ വെള്ളം നിറക്കും. അതിനുമുകളിൽ നനവ് പിടിക്കാത്ത തരത്തിലുള്ള തുണി വിരിക്കും അതിനു മുകളിലാണ് കിടക്കേണ്ടത്. ഇത്തരത്തിൽ കിടക്ക സജ്ജീകരിക്കുന്നത് ശരീരത്തിന് അനുഭവപ്പെടുന്ന ഭാരമില്ലായ്മ മുതലായ കാര്യങ്ങളെ പറ്റി പഠനം നടത്തുന്നതിനായാണ്.
വിവാള്‍ഡി (Vivaldi) എന്നാണ് ഈ ഗവേഷണത്തിന് പേര് നൽകിയിരിക്കുന്നത്. ​ഗവേഷണത്തിന്റെ അവാസനഘട്ടമാണ് ഇപ്പോൾ നടക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ കഴിയുന്നതിന് സമാനമായ അവസ്ഥയാണ് ഇവിടെ പഠനത്തിനായി പുനഃസൃഷ്ടിച്ചിരിക്കുന്നത്. പത്ത് വോളണ്ടിയര്‍മാരാണ് പഠനത്തിന്റെ ഭാ​ഗമായിരിക്കുന്നത്.
വെള്ളത്തില്‍ പൊങ്ങികിടക്കുമ്പോൾ ഭക്ഷണം കഴിക്കുന്നതിന് ഒരു ബോര്‍ഡും തലയുയര്‍ത്തിവെക്കാന്‍ നെക്ക് പില്ലോയും ലഭിക്കും. കൂടാതെ മൊബൈല്‍ ഫോണ്‍ കയ്യില്‍ സൂക്ഷിക്കാനുള്ള അനുമതിയും ഉണ്ട്.
ബഹിരാകാശയാത്രികരുടെ ആരോഗ്യത്തെ പറ്റിയും അവർക്ക് ചെലവഴിക്കേണ്ടി വരുന്ന സാഹചര്യത്തെ പറ്റിയും എടുക്കേണ്ട മുൻകരുതലുകളെ പറ്റിയും ധരണ സൃഷ്ടിക്കാൻ പഠനത്തിലൂടെ സാധിക്കും. 20നും 40നും ഇടയില്‍ പ്രായമുള്ള പഠനത്തിന് അനുയോജ്യരായ വോളണ്ടിയര്‍മാരെ കഴിഞ്ഞ കൊല്ലമാണ് തെറരഞ്ഞെടുക്കാൻ ആരംഭിച്ചത്. 1.65 മീറ്ററിനും 1.80 ഇടയില്‍ ഉയരമുള്ളവരേയും അലർജിയോ മറ്റ് അസുഖങ്ങളോ ഇല്ലാത്തവരേയുമാണ് പഠനത്തിനായി പരിഗണിച്ചത്
facebook twitter