മുംബൈ: വോഡഫോൺ ഐഡിയ (Vi) സിം ഉപയോക്താക്കൾക്ക് ഒരു സന്തോഷവാർത്ത. നിരവധി നഗരങ്ങളിൽ ഇതിനകം തന്നെ പരീക്ഷണങ്ങൾ ആരംഭിച്ചിട്ടുള്ള വി 5ജി അതിൻറെ നെറ്റ്‌വർക്ക് കൂടുതൽ ഇടങ്ങളിലേക്ക് വികസിപ്പിക്കുകയാണ്. നെറ്റ്‌വർക്ക് ശേഷി വർധിപ്പിച്ചുകൊണ്ട് ഇന്ത്യൻ ടെലികോം രംഗത്തെ ഭീമന്മാരായ ജിയോയെയും എയർടെല്ലിനെയും വെല്ലുവിളിക്കാൻ കമ്പനി ഒരുങ്ങുന്നു. അടുത്തിടെ വോഡഫോൺ ഐഡിയ മുംബൈയിലും ബിഹാറിൻറെ തലസ്ഥാനമായ പട്‌നയിലും 5ജി സേവനങ്ങൾ ആരംഭിച്ചിരുന്നു. ഇപ്പോൾ രാജ്യത്തുടനീളമുള്ള മറ്റ് പ്രദേശങ്ങളിലേക്ക് ഈ അതിവേഗ നെറ്റ്‌വർക്ക് സ്ഥിരമായി വ്യാപിപ്പിക്കുകയാണ്.
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വോഡഫോൺ ഐഡിയ 5ജി പരീക്ഷണങ്ങൾ ആരംഭിച്ചു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. അതേസമയം ഇത് ഇപ്പോഴും പരീക്ഷണ ഘട്ടത്തിൻറെ ഭാഗമാണ്. അതുകൊണ്ട് തിരഞ്ഞെടുത്ത ഒരു കൂട്ടം ഉപയോക്താക്കൾക്ക് മാത്രമേ ഇപ്പോൾ അതിവേഗ സേവനങ്ങൾ ലഭ്യമാകൂ. പരീക്ഷണങ്ങൾ പൂർത്തിയായിക്കഴിഞ്ഞാൽ, രാജ്യത്തെ എല്ലാ ഉപയോക്താക്കൾക്കും 5ജി സേവനങ്ങൾ എത്തിക്കാൻ കമ്പനി പദ്ധതിയിടുന്നു. വോഡഫോൺ ഐഡിയ അവരുടെ നിരവധി പോസ്റ്റ്‌പെയ്‌ഡ്, പ്രീപെയ്‌ഡ് പ്ലാനുകളിൽ 5ജി ഇൻറർനെറ്റ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. കൂടാതെ, ഈ പ്ലാനുകളിൽ പലതിലും ലിഐ പരിധിയില്ലാത്ത ഡാറ്റയും നൽകുന്നു.
5ജി ട്രയൽ സംബന്ധിച്ച് വോഡാഫോൺ ഐഡിയ ദില്ലിയിലെ വിവിധ ഉപഭോക്താക്കൾക്ക് സന്ദേശങ്ങൾ അയച്ചതായി റിപ്പോർട്ടുകളുണ്ട്. ഈ മെസേജുകളിൽ, 5ജി നെറ്റ്‌വർക്കിൻറെ ലോഞ്ച് ഘട്ടം ഘട്ടമായി നടക്കുമെന്ന് കമ്പനി പറയുന്നു. കൂടാതെ, സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമായി, വി തങ്ങളുടെ ഉപഭോക്താക്കൾക്കായി താങ്ങാനാവുന്ന വിലയിലുള്ള പ്ലാനുകളും അവതരിപ്പിക്കുന്നു. നിരവധി ദീർഘകാല വാലിഡിറ്റി പ്ലാനുകൾ കമ്പനി അവരുടെ ഓഫറുകളിൽ ചേർത്തിട്ടുണ്ട്. അടുത്തിടെ, വി 1999 രൂപ വിലയുള്ള ഒരു ബജറ്റ്-സൗഹൃദ പ്ലാൻ പുറത്തിറക്കിയിരുന്നു. ഇത് 365 ദിവസത്തെ ശ്രദ്ധേയമായ വാലിഡിറ്റിയോടെ വരുന്നു