+

ദ വെയ്റ്റിംങ് ലിസ്റ്റ് ആന്‍ ആന്റി ഡോട്ട് തീയേറ്ററുകളിൽ

ട്രാപ്പില്‍ അകപ്പെട്ട പെണ്‍കുട്ടി ജീവിതത്തിലേക്ക് തിരിച്ചു വരാനായി നടത്തുന്ന പോരാട്ടത്തിന്റെ കഥ പറയുന്ന ,ദ വെയ്റ്റിംങ് ലിസ്റ്റ് ആന്‍ ആന്റി ഡോട്ട് എന്ന ചിത്രം മാര്‍ച്ച് 14-ന് തീയേറ്ററിലെത്തും.എവര്‍ഗ്രീന്‍ നൈറ്റ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രം, നിരവധി ടി.വി സീരിയലുകളിലൂടെയും, ടെലി ഫിലിമുകളിലൂടെയും ശ്രദ്ധേയനായ ചെറിയാന്‍ മാത്യുവാണ് സംവിധാനം ചെയ്യുന്നത്. പ്രശസ്ത മോഡല്‍ സെല്‍ ബി സ്‌കറിയ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍, സോഹന്‍ സീനുലാല്‍, കോട്ടയം രമേശ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

അലീന എന്ന പെണ്‍കുട്ടി, മയക്കുമരുന്നിന് അടിമപ്പെട്ട ഒരു പറ്റം ചെറുപ്പക്കാരുടെ ട്രാപ്പില്‍ അകപ്പെടുന്നു. അതോടെ സമൂഹം അവളെ ക ളങ്കിതയായി കണക്കാക്കുന്നു. ഈ സാമൂഹിക ചുറ്റുപാടില്‍, ഇരയായ തനിക്ക് നീതി കിട്ടണമെന്ന് അലീന അഗ്രഹിച്ചു. അതിനായി തന്നെ കെണിയില്‍ പെടുത്തിയ മയക്കുമരുന്നിന് അടിമകളായ ഒരു കൂട്ടം ചെറുപ്പക്കാരോട് അവള്‍ ഏറ്റുമുട്ടുന്നു. പോരാട്ടത്തില്‍ സഹായിക്കാന്‍ നന്മ നിറഞ്ഞ ചിലരുമുണ്ടായിരുന്നു. തന്നെ ട്രാപ്പില്‍ അകപ്പെടുത്തിയവരെ ഉന്മൂലനം ചെയ്യുന്നത് വരെ അവള്‍ പോരാടി.

ഇരക്ക് നീതി ലഭിക്കുന്നത് അവള്‍ അര്‍ഹിക്കുന്ന ജീവിത ചുറ്റുപാടുകള്‍ അവള്‍ക്ക് ലഭിക്കുമ്പോഴാണ് എന്ന് വിശ്വസിച്ച അലീന, സാധാരണ പെണ്‍കുട്ടികളെപ്പോലെ അടച്ചിട്ട വാതിലുകള്‍ക്ക് അകത്ത് കഴിയാതെ, ജനങ്ങളുടെ മധ്യത്തിലൂടെ തല ഉയര്‍ത്തി നടന്ന്, തന്റെ ശത്രുക്കളോട് പടവെട്ടി. ഈ ആധുനിക സ്ത്രീ ശക്തിയെ ലോകം വാഴ്ത്തി.

ആനുകാലിക പ്രസക്തിയുള്ള, ഏറെ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ് സിനിമ അവതരിപ്പിക്കുന്നത്. അലീനയായി, പ്രശസ്ത മോഡല്‍ സെല്‍ബിസ്‌കറിയ വേഷമിടുമ്പോള്‍, അലീനയുടെ സഹായിയായി,സോഹന്‍ സീനുലാലും, ഡി.വൈ.എസ്.പി യായി കോട്ടയം രമേശും വേഷമിടുന്നു.

എവര്‍ഗ്രീന്‍ നൈറ്റ് പ്രൊഡഷന്‍സിനു വേണ്ടി, ചെറിയാന്‍ മാത്യു സംവിധാനം ചെയ്യുന്ന ദ വെയ്റ്റിംങ് ലിസ്റ്റ് ആന്‍ ആന്റി ഡോട്ട് എന്ന ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം – ഡോ.ചൈതന്യ ആന്റണി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ജെസ്സി ജോര്‍ജ്, ചീഫ് ക്യാമറ – വേണുഗോപാല്‍ ശ്രീനിവാസന്‍, ക്യാമറ – വിനോദ് ജി മധു, എഡിറ്റര്‍-രതീഷ് മോഹനന്‍, പശ്ചാത്തല സംഗീതം – മിനി ബോയ്, ആക്ഷന്‍ -കാളി, അസോസിയേറ്റ് ഡയറക്ടര്‍ – സുധീഷ് ഭദ്രന്‍, ആര്‍ട്ട് – തമ്പി വാവക്കാവ്, ക്യാമറ അസോസിയേറ്റ് – അനില്‍ വര്‍മ്മ, പി.ആര്‍.ഒ – അയ്മനം സാജന്‍

facebook twitter