വയനാട്ടിൽ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം ; നിരവധി പേർക്ക് പരിക്ക്

06:54 PM Apr 29, 2025 |


വയനാട്: വയനാട് കാട്ടിക്കുളം 54ൽ വാഹനാപകടം. കർണാടക ട്രാൻസ്പോർട്ട് ബസും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.