+

വയനാട്ടിൽ പൊലീസ് സ്റ്റേഷനിൽ യുവാവ് മരിച്ച സംഭവം സിബിഐ അന്വേഷണത്തിന് ശുപാർശ

ഗോകുലിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ ഹർജി നൽകിയതിന് പിന്നാലെയാണ് പോലീസ് മേധാവി ശുപാർശ നൽകിയത്. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ കുളത്തൂര്‍ ജയ്സിങ്ങിന് ആഭ്യന്തരവകുപ്പ് നൽകിയ വിവരവകാശ മറുപടിയിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്.

വയനാട് : കൽപ്പറ്റയിൽ പോലീസ് കസ്റ്റഡിയിലെടുത്ത പ്രായപൂർത്തിയാകാത്ത ആദിവാസി യുവാവ് ഗോകുൽ സ്റ്റേഷനിൽ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണത്തിന് ശുപാർശ. ഗോകുലിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ ഹർജി നൽകിയതിന് പിന്നാലെയാണ് പോലീസ് മേധാവി ശുപാർശ നൽകിയത്.

ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ കുളത്തൂര്‍ ജയ്സിങ്ങിന് ആഭ്യന്തരവകുപ്പ് നൽകിയ വിവരവകാശ മറുപടിയിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. ഗോകുലിന്റെ മരണത്തിൽ സംസ്ഥാന പോലീസ് മേധാവി സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തുകൊണ്ട് കത്ത് നൽകിയെന്നാണ് മറുപടിയിൽ പറയുന്നത്. ഗോകുലിന്റെ അസ്വാഭാവിക മരണത്തിൽ നീതിപൂർവ്വമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പരാതി നൽകിയിരുന്നു. 

ഇതോടൊപ്പം തന്നെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയേയും കുടുംബം സമീപിച്ചിരുന്നു. നിലവിൽ ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്. സുഹൃത്തായ പെൺകുട്ടിയോടൊപ്പം കോഴിക്കോട്ടുനിന്ന് കസ്റ്റഡിയിൽ എടുത്ത ഗോകുലിനെ പോലീസ് സ്റ്റേഷന്‍റെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

facebook twitter