+

വയനാട് ഉരുൾപൊട്ടൽ സാധ്യതാ മേഖലയിൽ തുരങ്ക നിർമ്മാണത്തിന് അനുമതി

ഉരുൾപൊട്ടൽ സാധ്യതാ മേഖലയിൽ തുരങ്ക നിർമ്മാണം അതീവ ജാ​ഗ്രതയോടെ വേണമെന്ന് സമിതി

വയനാട് :  ഉരുൾപൊട്ടൽ സാധ്യതാ മേഖലയിൽ തുരങ്ക നിർമ്മാണത്തിന് സംസ്ഥാന പരിസ്ഥിതി ആഘാത സമിതിയുടെ അനുമതി നൽകി. 25 വ്യവസ്ഥകളോടെയാണ് അനുമതി നൽകിയത്. പൊതുമരാമത്ത് വകുപ്പാണ് തുരങ്ക നിർമ്മാണത്തിന് അനുമതി തേടി സംസ്ഥാന പരിസ്ഥിതി ആഘാത സമിതിക്ക് അപേക്ഷ നൽകിയത്.പദ്ധതിയുമായി ബന്ധപ്പെട്ട് പല തവണ വിശദീകരണം തേടിയതിന് പിന്നാലെയാണ് അനുമതി നൽകിയത്.

ആനക്കാംപൊയില്‍- കള്ളാടി-മേപ്പാടി തുരങ്ക പാത സംസ്ഥാന സര്‍ക്കാരിന്റെ ഫ്‌ളാഗ് ഷിപ്പ് പദ്ധതിയാണ്.  ഉരുൾപൊട്ടൽ സാധ്യതാ മേഖലയിൽ തുരങ്ക നിർമ്മാണം അതീവ ജാ​ഗ്രതയോടെ വേണമെന്ന് സമിതി. പരിസ്ഥിതി നാശം ഒഴിവാക്കുന്നതിന് മികച്ച സാങ്കേതിക വിദ്യ ഉപയോ​ഗിച്ച് പാറ തുരക്കണമെന്നും സമിതിയുടെ നിർദേശം.  കൂടാതെ വന്യജീവികളുടെയടക്കം പ്രശ്നം പരിഹരിക്കണമെന്ന്  പരിസ്ഥിതി ആഘാത സമിതി പറഞ്ഞു.

പശ്ചിമഘട്ട കുന്നുകൾക്കും വനങ്ങൾക്കും ഇടയിലൂടെയാണ് തുരങ്കം കടന്നു പോകുക. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളായ വയനാട്ടിലെ വെള്ളരിമലയും മുണ്ടക്കൈ - ചൂരല്‍മലയും കോഴിക്കോട്ടെ തിരുവമ്പാടിയും  ഇതിൽ ഉൾപ്പടുന്നു.


 

facebook twitter