
മാനന്തവാടി: ആറാട്ടുതറ ചെറിയ പാലത്തിന് താഴെ പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.പാലത്തിന് സമീപത്തായി കമ്മന താമസിക്കുന്ന പയ്യപ്പള്ളി പൗലോസ് (ബാബു) ൻ്റെ മകൻ അതുൽ പോൾ (19) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. പുഴയിലകപ്പെട്ടയുടൻ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും അതുൽ ചുഴിയിൽപ്പെട്ട് താഴ്ന്ന് പോകുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
തുടർന്ന് രാത്രി വൈകിയും അഗ്നിരക്ഷാ സേനാംഗങ്ങൾ തിരച്ചിൽ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥയും, ഇരുട്ടും കാരണം അതുലിനെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെ മാനന്തവാടി അഗ്നിരക്ഷാ യൂണിറ്റും,പനമരം സിഎച്ച് റെസ്ക്യൂ ടീമും നടത്തിയ തിരച്ചിലിൽ പനമരം സിഎച്ച് റെസ്ക്യൂടീം മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം വയനാട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.