കല്‍പ്പറ്റ: കൽപ്പറ്റ എമിലിയില്‍ ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. 11.05.2025 ഉച്ചയോടെ കല്‍പ്പറ്റ എമിലി ഭാഗത്തുള്ള ആളൊഴിഞ്ഞ സ്ഥലത്താണ് 11 കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.
രഹസ്യ വിവരത്തെ തുടർന്ന് കൽപ്പറ്റ പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് 472/2 സർവേ നമ്പറിലുള്ള ആളൊഴിഞ്ഞ പുരയിടത്തിനോട് ചേർന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. സംഭവത്തിൽ കൽപ്പറ്റ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.