+

അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്: മാനന്തവാടി നിയോജക മണ്ഡലം യൂത്ത് ലീഗ് വെട്ടം ക്യാമ്പ് സമാപിച്ചു

അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തിൽ മാനന്തവാടി നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി വെട്ടം എന്ന പേരിൽ ആനക്കാംപൊയിൽ വെച്ച്  എക്സിക്യൂട്ടീവ് ക്യാമ്പ് സംഘടിപ്പിച്ചു.

മാനന്തവാടി : അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തിൽ മാനന്തവാടി നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി വെട്ടം എന്ന പേരിൽ ആനക്കാംപൊയിൽ വെച്ച്  എക്സിക്യൂട്ടീവ് ക്യാമ്പ് സംഘടിപ്പിച്ചു. മാനന്തവാടി നിയോജകമണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ഹാരിസ് കാട്ടിക്കുളം  ഉദ്ഘാടനം ചെയ്തു .

അനീതിയുടെ കാലത്ത് യുവജനങ്ങൾക്ക്  നീതിയുക്തമായി പ്രവർത്തിക്കുന്നതിനും സംഘടിക്കുന്നതിനും  മുസ്ലിം യൂത്ത് ലീഗ് സൗകര്യം ഒരുക്കുമെന്നും നാട്ടിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന തീവ്ര പ്രസ്ഥാനങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും  ഇന്ന് ഇതുവരെയും  കാത്തുസൂക്ഷിച്ചു പോന്ന  മൂല്യങ്ങൾ കെട്ടുപോകാതെ  വരുംതലമുറക്ക് ഒരു തിരി വെട്ടമായി  മുസ്ലിം യൂത്ത് ലീഗ് പൊതുവിടത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു നിയോജകമണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട്  കബീർ മാനന്തവാടി സ്വാഗതം പറഞ്ഞു നിയോജകമണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ശിഹാബ് മലബാർ അധ്യക്ഷതവഹിച്ചു നിയോജകമണ്ഡലം യൂത്ത് ലീഗ് ട്രഷറർ  അസീസ് വെള്ളമുണ്ട  നന്ദി പറഞ്ഞു  ഭാരവാഹികളായ ആഷിക് എം കെ,ജലീൽ പടയൻ,അസീസ് കോറോം, മുസ്തഫ പാണ്ടിക്കടവ്,ഹാരിസ് പുഴക്കൽ എന്നിവർ സംസാരിച്ചു.
 

facebook twitter