വയനാട്ടിൽ മോഷണം പോയ ഇന്നോവ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ

08:44 AM Nov 06, 2025 | AVANI MV

വയനാട് : കല്ലൂരിൽ നിന്ന് കഴിഞ്ഞ ദിവസം  രാത്രി മോഷണം പോയ ഇന്നോവ കാർ പാടിച്ചിറയ്ക്കടുത്ത് തറപ്പത്ത് കവലയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കൊടുവള്ളി സ്വദേശി സന്തോഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള KL 11 BE 3663 നമ്പർ വാഹനമാണ് മോഷ്ടിക്കപ്പെട്ടത്.

വാഹനത്തിന്റെ ഉൾഭാഗം തകർത്ത നിലയിലാണ്. സംഭവത്തിൽ ഉടമ ബത്തേരി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പുൽപ്പള്ളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കും. 
 

Trending :