+

'കുട്ടനാട്ടില്‍ നമ്മുടെ ആവശ്യമില്ല, പരിപാടി അവര്‍ നടത്തിക്കോളും ; പാര്‍ട്ടിയോടുള്ള നിലപാടില്‍ മാറ്റമില്ലാതെ ജി സുധാകരന്‍

അച്ചടിച്ച നോട്ടീസിലും ജി സുധാകരന്റെ പേര് പോലും വെച്ചിരുന്നില്ല. പിന്നാലെയാണ് പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് സുധാകരന്‍ അറിയിച്ചത്.

സിപിഐഎം നേതൃത്വത്തിന്റെ അനുനയ നീക്കങ്ങള്‍ക്ക് വഴങ്ങാതെ മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍. കുട്ടനാട്ടിലെ സിപിഐഎം പരിപാടിയില്‍ പങ്കെടുക്കില്ലയെന്നും പരിപാടി അവര്‍ നടത്തിക്കൊള്ളുമെന്നും പരിപാടിയില്‍ തന്റെ ആവശ്യം ഇല്ലല്ലോയെന്നും ജി സുധാകരന്‍ പറഞ്ഞു.

സൈബര്‍ ആക്രമണത്തില്‍ പൊട്ടിത്തെറിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസമായിരുന്നു ജി സുധാകരനെ അനുനയിപ്പിക്കാന്‍ സിപിഐഎം നേതാക്കളായ സി എസ് സുജാതയും ആര്‍ നാസറും വീട്ടിലെത്തി നേരിട്ട് കണ്ടത്. സന്ദര്‍ശനം കര്‍ഷകത്തൊഴിലാളി മാസിക സംഘടിപ്പിക്കുന്ന വിഎസ് അച്യുതാനന്ദന്‍ കേരള പുരസ്‌കാര പരിപാടിയിലേക്ക് ക്ഷണിക്കാന്‍ എന്നായിരുന്നു നേതാക്കള്‍ അറിയിച്ചത്. എന്നാല്‍ പരിപാടിയുടെ പോസ്റ്ററിലോ നോട്ടീസിലോ സുധാകരന്റെ
പേരില്ല. അച്ചടിച്ച നോട്ടീസിലും ജി സുധാകരന്റെ പേര് പോലും വെച്ചിരുന്നില്ല. പിന്നാലെയാണ് പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് സുധാകരന്‍ അറിയിച്ചത്.

Trending :
facebook twitter