+

ലോകത്തിന് മികച്ച ഭാവി രൂപപ്പെടുത്തുന്നതിനും ഒരിക്കല്‍ കൂടി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു ; ട്രംപിന് ആശംസകള്‍ നേര്‍ന്ന് മോദി

'' 'അമേരിക്കയുടെ 47ാമത് പ്രസിഡന്റെന്ന ചരിത്രപരമായ സ്ഥാനാരോഹണ വേളയില്‍ എന്റെ പ്രിയപ്പെട്ട പ്രസിഡന്റ് സുഹൃത്തിന് അഭിനന്ദനങ്ങള്‍.'

അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ഡൊണാള്‍ഡ് ട്രംപിന് ആശംസയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുരാജ്യങ്ങള്‍ക്കും പ്രയോജനം ചെയ്യുന്നതിനും ലോകത്തിന് മികച്ച ഭാവി രൂപപ്പെടുത്തുന്നതിനും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മോദി പറഞ്ഞു. വരാനിരിക്കുന്ന വിജയകരമായ കാലയളവിന് ആശംസകള്‍ നേരുന്നുവെന്നും മോദി എക്സില്‍ കുറിച്ചു.


'അമേരിക്കയുടെ 47ാമത് പ്രസിഡന്റെന്ന ചരിത്രപരമായ സ്ഥാനാരോഹണ വേളയില്‍ എന്റെ പ്രിയപ്പെട്ട പ്രസിഡന്റ് സുഹൃത്തിന് അഭിനന്ദനങ്ങള്‍. നമ്മുടെ രണ്ട് രാജ്യങ്ങള്‍ക്കും പ്രയോജനമുണ്ടാകുന്നതിനും ലോകത്തിന് മികച്ച ഭാവി രൂപപ്പെടുത്തുന്നതിനും ഒരിക്കല്‍ കൂടി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വരാനിരിക്കുന്ന വിജയകരമായ കാലയളവിന് ആശംസകള്‍', അദ്ദേഹം കുറിച്ചു.

facebook twitter