+

തടി കുറയ്ക്കാൻ ഇതാ വീട്ടുവളപ്പിൽനിന്ന് ഒരു പ്രകൃതിദത്ത ജ്യൂസ്

എന്നാൽ വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു ജ്യൂസുണ്ട്. അമിതവണ്ണത്തെ പ്രതിരോധിക്കാൻ ഒരു ഉത്തമ മാർഗ്ഗമാണിത്. കറിവേപ്പില ജ്യൂസ് തടി കുറയ്ക്കാൻ നല്ലതാണ്.
എന്നാൽ വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു ജ്യൂസുണ്ട്. അമിതവണ്ണത്തെ പ്രതിരോധിക്കാൻ ഒരു ഉത്തമ മാർഗ്ഗമാണിത്. കറിവേപ്പില ജ്യൂസ് തടി കുറയ്ക്കാൻ നല്ലതാണ്.
നമ്മുടെ വീട്ടുവളപ്പിൽ ധാരാളമുണ്ട് കറിവേപ്പില. നാടൻ മരുന്ന് കൂടിയാണ് കറിവേപ്പില. കറികൾക്ക് രുചികൂട്ടാൻ മാത്രമല്ല കറിവേപ്പിലയുടെ ഉപയോഗം. ആരോഗ്യത്തിനും എല്ലാം കറിവേപ്പില ഉപയോഗിക്കാം. പലവിധത്തിലുള്ള അസുഖങ്ങൾക്ക് കറിവേപ്പില മരുന്നാണ്. കറിവേപ്പിലയുടെ ഗതി വരുത്തരുത് എന്നാമ് ചൊല്ല്. എത്ര ആരോഗ്യം തരുമെന്ന് പറഞ്ഞാലും കറിവേപ്പില എടുത്തുകളയും.
എന്നാൽ ഇനി കറിവേപ്പില അങ്ങനെ എടുത്തുകളയണ്ട. അമിതവണ്ണത്തേയും കുടവയറിനേയും ചെറുക്കാൻ കറിവേപ്പില്ക്ക് കഴിയും. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. വേണ്ട രീതിയിൽ ഉപയോഗിച്ചാൽ കറിവേപ്പിലയുടെ യഥാർത്ഥ ഗുണം ലഭിക്കും.
ആന്റി ഓക്‌സിഡന്റ്‌സിന്റെ കലവറയാണ് കറിവേപ്പില. കറിവേപ്പില മിക്‌സിയിലിട്ട് പൊടിച്ച ശേഷം വെള്ളത്തിൽ കലർത്തണം. ഇതിലേക്ക് അൽപം തേനും നാരങ്ങാനീരും മിക്‌സ് ചെയ്ത് എന്നും രാവിലെ കഴിക്കാം. ദിവസവും കഴിച്ചാൽ ശരീരഭാരവും കുടവയറും ഇല്ലാതാവും. കറിവേപ്പില ജ്യൂസ് കുടിക്കാനായില്ലെങ്കിൽ പകരം സംവിധാനമുണ്ട്. എന്നും രാവിലെ പത്തോ പന്ത്രണ്ടോ കറിവേപ്പില ചവച്ചരച്ച് കഴിക്കണം. ഒരുമാസത്തിനുള്ളിൽ തടി കുറഞ്ഞ് ശരീരം മെലിയും
Trending :
facebook twitter