ഇനി കോള്‍ ചെയ്യാൻ നമ്പർ സേവ് ചെയ്യേണ്ട ; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് ​​​​​​​

06:35 PM Dec 18, 2024 | Kavya Ramachandran

സേവ് ചെയ്യാത്ത നമ്പറുകളിലേക്കും നേരിട്ട് വാട്‌സ്ആപ്പ് കോള്‍ വിളിക്കാനുള്ള പുതിയ ഫീച്ചർ വരുന്നു . പരീക്ഷണ ഘട്ടത്തിലുള്ള ഈ ഫീച്ചര്‍ അധികം താമസിയാതെ  ഐഒഎസ് യൂസര്‍മാര്‍ക്കും ലഭ്യമാകും.

മുമ്പ് സേവ് ചെയ്‌ത നമ്പറുകളിലേക്ക് മാത്രമേ നേരിട്ട് വാട്‌സ്ആപ്പ് കോള്‍ വിളിക്കാന്‍ സാധിക്കുകയുള്ളൂ. ഈ ഫീച്ചറിലൂടെ അതിനും പരിഹാരം കൊണ്ടുവന്നിരിക്കുകയാണ് മെറ്റ. ആരെയാണോ വിളിക്കേണ്ടത് അവരുടെ നമ്പര്‍ മുമ്പ് സേവ് ചെയ്‌തിട്ടില്ലെങ്കില്‍ പോലും നമ്പര്‍ നേരിട്ട് എന്‍റര്‍ ചെയ്‌ത് വിളിക്കാംകോള്‍ ഇന്‍റര്‍ഫേസില്‍ കയറി “Call a number” എന്ന ഓപ്ഷനിൽ നമ്പര്‍ നല്‍കിയാല്‍ സേവ് ചെയ്യാതെ തന്നെ നേരിട്ട് വാട്‌സ്ആപ്പ് കോള്‍ ചെയ്യാം.

നമ്പര്‍ നല്‍കുമ്പോള്‍ അത് മുമ്പ് പ്ലാറ്റ്‌ഫോമില്‍ സേവ് ചെയ്‌തതാണോ അല്ലയോ എന്ന് വാട്‌സ്ആപ്പ് പരിശോധിക്കും. വെരിഫൈഡ് ബിസിനസ് അക്കൗണ്ടിന്‍റെ നമ്പര്‍ ആണെങ്കില്‍ നീല ടിക് മാര്‍ക് ദൃശ്യമാകും. ഇത് സുരക്ഷ കൂട്ടുന്ന ഫീച്ചറാണ്.