എമ്പുരാന്‍ വിവാദം കത്തിനില്‍ക്കെ വിഷയത്തില്‍ പ്രതികരണവുമായി സിപിഐഎം നേതാവ് എം സ്വരാജ്.
'നുണ രാജ്യം ഭരിക്കുമ്പോള്‍ സത്യം സെന്‍സര്‍ ചെയ്യപ്പെടും' എന്ന് സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു.
സംഘ്പരിവാറിന്റെ സൈബര്‍ ആക്രമണത്തിന് പിന്നാലെ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയ രംഗങ്ങളുടെ പേരില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ മോഹന്‍ലാലും പൃഥ്വിരാജും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എം സ്വരാജ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.