കോഴിക്കോട്: വീട്ടുമുറ്റത്ത് നിന്ന് കുഞ്ഞിന് ഭക്ഷണം നല്‍കുന്നതിനിടെ തെങ്ങ് കടപുഴകി വീണ് യുവതി മരിച്ചു. കുനിയില്‍ പീടികയ്ക്ക് സമീപം പറമ്ബത്ത് ജംഷീദിന്റെ ഭാര്യ ഫഹീമ ആണ് മരിച്ചത്.വീടിന്റെ മുറ്റത്തുനിന്ന് ഫഹീമ കുഞ്ഞിന് ഭക്ഷണം നല്‍കുന്നതിനിടെ സമീപമുള്ള പറമ്ബിലെ തെങ്ങ് കടപുഴകി മുറ്റത്ത് പതിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വഹീമയുടെ സംസ്കാരം നാളെ നടത്തും. മയ്യിത്ത് നിസ്ക്കാരം നാളെ രാവിലെ ഏഴ് മണിക്ക് ഭൂമിവാതുക്കല്‍ താഴെ ജുമാ മസ്ജിദില്‍ നടക്കും. പിന്നീട് സ്വദേശമായ മുള്ളമ്ബത്ത് മണ്ടോക്കണ്ടിയിലേക്ക് കൊണ്ടു പോകും. മുളളമ്ബത്തിനടുത്തെ മണ്ടോ കണ്ടി പള്ളിയില്‍ രാവിലെ എട്ട് മണിക്ക് ഖബറടക്കും.