+

നിലമ്പൂരില്‍ ബിജെപിക്ക് വേണ്ടി പ്രചരണം നടത്തിയ ക്രിസംഘി-കാസ ഒക്കെ അപ്പോ ആരായി; റോജി എം ജോണ്‍

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ക്രൈസ്തവ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ തെരഞ്ഞെടുപ്പ് തന്ത്രം പാളി.

നിലമ്പൂരില്‍ ബിജെപി ക്രൈസ്തവ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് തിരിച്ചടിയായെന്ന് കെ സുരേന്ദ്രന്‍ ബിജെപി കോര്‍ കമ്മിറ്റിയില്‍ പറഞ്ഞെന്ന റിപ്പോര്‍ട്ടുകളില്‍ പരിഹാസവുമായി റോജി എം ജോണ്‍ എംഎല്‍എ. നിലമ്പൂരില്‍ ബിജെപിക്ക് വേണ്ടി പ്രചരണം നടത്തിയ ക്രിസംഘി-കാസ ഒക്കെ അപ്പൊ ആരായി! ! എന്നാണ് റോജി എം ജോണിന്റെ പരിഹാസം.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ക്രൈസ്തവ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ തെരഞ്ഞെടുപ്പ് തന്ത്രം പാളി. ഹിന്ദുത്വമാണ് പാര്‍ട്ടിയുടെ അടിസ്ഥാന ആശയമെന്നും അതുമറന്നാല്‍ ഭൂരിപക്ഷ വോട്ടുകള്‍ ഇടതുപക്ഷം കൊണ്ടുപോകുമെന്നും കെ സുരേന്ദ്രന്‍ കോര്‍ കമ്മിറ്റിയില്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.

facebook twitter