ഇരിട്ടി:ഗൂഡല്ലൂര്‍ പാടന്തറയില്‍ ഓട്ടോറിക്ഷയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണം. ഇന്ന് പുലര്‍ച്ചെ ആറരയോടെയാണ് ആക്രമണം ഉണ്ടായത്. മദ്റസ വിദ്യാര്‍ഥികളെ വീട്ടിലേക്ക് കൊണ്ടുവിട്ട് മടങ്ങുന്ന വഴിയാണ് ആക്രമണം ഉണ്ടായത്.
ആക്രമണത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് പരുക്കേറ്റു. കാട്ടാനയെ നാട്ടുകാര്‍ സമീപത്തെ തേയില തോട്ടത്തിലേക്ക് തുരത്തി. പ്രദേശത്ത് ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പ്രതിഷേധ സംഗമം നടത്തും. വയനാടിൻ്റെ അതിർത്തി പ്രദേശമായ പാടന്തറ നീലഗിരി ജില്ലയിലാണ്.