എത്ര വാടിപ്പോയ കാരറ്റ് ആണെങ്കിലും അതിനെ ഞൊടിയിടയില്‍ ഫ്രഷ് ആക്കി മാറ്റാന്‍ ഒരു എളുപ്പവഴിയുണ്ട്.
വാടിയിട്ടുള്ള കാരറ്റ് നല്ലപോലെ ഒന്ന് കഴുകി വൃത്തിയാക്കി എടുക്കുകയാണ് ആദ്യം വേണ്ടത്. പിന്നീട് അത് കുറച്ച് തണുത്ത വെള്ളം ഇട്ടു കൊടുക്കുക. കാരറ്റുകള്‍ മുഴുവന്‍ മുങ്ങി കിടക്കുന്ന പോലെ വേണം ഇട്ടു കൊടുക്കേണ്ടത്.
അതിനുശേഷം ഇതിന് മുകളിലായിട്ട് ഒരു ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞ് ഒഴിച്ചുകൊടുക്കുക. ഇത് നല്ലപോലെ കൈകൊണ്ട് ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് വെള്ളവും, കാരറ്റും കൂടി അരമണിക്കൂര്‍ അടച്ചു വയ്ക്കുക.
തുടര്‍ന്ന് അത്രയും നേരം വാടിയിരുന്ന കാരറ്റ് വളരെ ഫ്രഷ് ആയിട്ട് മാറും. എത്ര വാടിയ കാരറ്റിനെയും എളുപ്പത്തില്‍ ഫ്രഷ് ആക്കി മാറ്റാന്‍ ഈ വഴിയിലൂടെ സാധിക്കും. തുടര്‍ന്ന് ഉടന്‍ തന്നെ പാചകം ചെയ്യാന്‍ ഉപയോഗിക്കുകയോ അല്ലെങ്കില്‍ ഫ്രിഡ്ജിലോ മറ്റോ സൂക്ഷിക്കുകയോ ചെയ്യാവുന്നതാണ്.