യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

10:07 AM Aug 21, 2025 |


മലപ്പുറം:വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പഞ്ചായത്ത് അംഗത്തെ അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ കുമ്മിണിപ്പറമ്ബ് വളപ്പില്‍ മുഹമ്മദ് അബ്ദുള്‍ ജമാല്‍ (35) ആണ് അറസ്റ്റിലായത്.പഞ്ചായത്ത് ഭരണസമിതി അംഗം കൂടിയാണ് മുഹമ്മദ് അബ്ദുല്‍ ജമാല്‍. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തേഞ്ഞിപ്പലം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വിവാഹ വാഗ്‍ദാനം നല്‍കി കാക്കഞ്ചേരിയിലെത്തിച്ച്‌ പീഡിപ്പിച്ചെന്നാണ് യുവതി നല്‍കിയിരിക്കുന്ന പരാതി. തിങ്കളാഴ്ചയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. ഇതിനു പിന്നാലെയാണ് തേഞ്ഞിപ്പാലം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ജമാലിനെ അറസ്റ്റ് ചെയ്തത്.

Trending :