കൊച്ചി : കളമശേരിയിൽ ഇടിമിന്നലേറ്റ് സ്ത്രീ മരിച്ചു. കരിപ്പാശ്ശേരിമുകൾ വെളുത്തേടത്ത് വീട്ടിൽ ലൈല (50)യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഭർത്താവ് അബ്ബാസുമൊത്ത് വിവാഹത്തിന് പോയി തിരിച്ച് വീട്ടിലേക്കെത്തി കാറിൽ നിന്നിറങ്ങി നടക്കുന്നതിനിടെയാണ് മിന്നലേറ്റത്.
അബ്ബാസിനും മിന്നലേറ്റിരുന്നു. പരിക്കേറ്റ അബ്ബാസ് എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ലൈലയുടെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
Trending :