എലിവിഷം ഉള്ളില്‍ച്ചെന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

03:34 PM Aug 01, 2025 |


കാസർഗോഡ്: എലിവിഷം ഉള്ളില്‍ച്ചെന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു.പിലിക്കോട് കൊവ്വല്‍റോഡിലെ വിദ്യാധരന്റെ മകള്‍ അശ്വതി (23) ആണ് മരിച്ചത്.കഴിഞ്ഞ ജൂലൈ 26-ന് ഉച്ചയോടെ എലിവിഷം ഉള്ളില്‍ച്ചെന്ന് വീട്ടില്‍ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ വ്യാഴാഴ്ച രാത്രി വൈകിയാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച്‌ മരണം സംഭവിച്ചത്. യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നതായി പറയുന്നു.ഇരട്ട സഹോദരിമാരില്‍ ഒരാളാണ് മരിച്ച അശ്വതി. മാതാവ് പരേതയായ വത്സല. ചന്തേര പോലീസ് ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി.