കാസർഗോഡ് :വാഴത്തോട്ടം നനയ്ക്കുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. അരയി വലിയവീട്ടില്‍ സുബിന്റെ ഭാര്യ സഞ്ജന (23) ആണ് മരിച്ചത്.തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം.
മടിക്കൈ അടുക്കത്ത് പറമ്ബിലെ രവീന്ദ്രന്റെ സ്ഥലത്ത് സഞ്ജനയുടെ ഭർതൃ പിതാവ് നേന്ത്രവാഴ കൃഷി നടത്തുന്നുണ്ടായിരുന്നു. ഈ തോട്ടത്തില്‍ നനച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് സഞ്ജന കുഴഞ്ഞുവീണത്.
ഉടൻതന്നെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആർഡിഒയുടെ സാന്നിധ്യത്തില്‍ ഇൻക്വസ്റ്റിനും വിദഗ്ധ പോസ്റ്റ്മോർട്ടത്തിനുമായി മാറ്റി. ഇരിയ ഗുരുപുരം ബാലൂരിലെ സുരേശൻ - സൗമ്യ ദമ്ബതികളുടെ മകളാണ്. സഹോദരങ്ങള്‍: ശ്രേയ, സയന.