+

കൊച്ചിയിൽ വനിതാ ഡോക്ടര്‍ ഫ്ലാറ്റില്‍ മരിച്ച നിലയില്‍

വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരണമടഞ്ഞ നിലയില്‍ കണ്ടെത്തി. ആലുവ രാജഗിരി ആശുപത്രിയിലെ ഡോക്ടര്‍ മീനാക്ഷി വിജയകുമാര്‍ ആണ്  മരിച്ചത്. രാജഗിരി ആശുപത്രിയിലെ സര്‍ജിക്കല്‍ ഐസിയുവിലായിരുന്നു ജോലി

കൊച്ചി: വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരണമടഞ്ഞ നിലയില്‍ കണ്ടെത്തി. ആലുവ രാജഗിരി ആശുപത്രിയിലെ ഡോക്ടര്‍ മീനാക്ഷി വിജയകുമാര്‍ ആണ്  മരിച്ചത്. രാജഗിരി ആശുപത്രിയിലെ സര്‍ജിക്കല്‍ ഐസിയുവിലായിരുന്നു ജോലി. കുന്നുവഴിയിലെ ഫ്‌ളാറ്റിലാണ് മീനാക്ഷിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. ഇവരുടെ കൈത്തണ്ടയില്‍ ഒരു സിറിഞ്ച് കണ്ടതായി പറയപ്പെടുന്നുണ്ട്.

രാവിലെ ആശുപത്രിയില്‍ നിന്ന് ഫോണ്‍ വിളിച്ചിട്ടും എടുത്തില്ല. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഫ്‌ളാറ്റിലുള്ളവരെ വിവരം അറിയിച്ചു. ഫ്‌ളാറ്റിലുള്ളവര്‍ ശ്രമിച്ചിട്ടും വാതില്‍ തുറക്കാന്‍ കഴിഞ്ഞില്ല. പിന്നീട് വാതില്‍ പൊളിച്ച്‌ അകത്തുകയറി പരിശോധിച്ചപ്പോഴാണ് ഡോക്ടറെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

facebook twitter