ഇടുക്കി നെടുങ്കണ്ടത്ത് അസം സ്വദേശിനിയെ ബലാത്സംഗത്തിനിരയാക്കി

06:24 AM Mar 09, 2025 | Suchithra Sivadas

നെടുങ്കണ്ടത്ത് അസം സ്വദേശിനി ബലാത്സംഗത്തിനിരയായി. സംഭവത്തില്‍ നാല് പേരെ പൊലീസ് പിടികൂടി. അസം സ്വദേശികള്‍ തന്നെയായ സദ്ദാം, അജിമുദീന്‍, കൈറുള്‍ ഇസ്ലാം, മുക്കി റഹ്‌മാന്‍ എന്നിവരാണ് പിടിയിലായത്. ഇതില്‍ സദ്ദാമാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. മറ്റ് മൂന്ന് പേര്‍ യുവതിയെ മര്‍ദിക്കുകയായിരുന്നു.

സദ്ദാം ബലാത്സംഗം ചെയ്യുകയും മറ്റ് മൂന്ന് പേര്‍ ഉപദ്രവിക്കുകയായിരുന്നു എന്നുമാണ് യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉച്ചയോടെ നെടുങ്കണ്ടം പൊലീസ് നാല് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.