തീവണ്ടിയില്‍ മിഡില്‍ ബര്‍ത്ത് വീണ് യുവതിക്ക് പരിക്കേറ്റു. ചെന്നൈ സെന്‍ട്രല്‍-പാലക്കാട് എക്‌സ്പ്രസില്‍ സഞ്ചരിച്ച ചെന്നൈ മുഗളിവാക്കം സ്വദേശിയായ സൂര്യയുടെ തലയ്ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. പുലര്‍ച്ചെ മൂന്ന് മണിയോടെ ട്രെയിന്‍ മൊറാപ്പൂര്‍ സ്റ്റേഷന് സമീപമെത്തിയപ്പോള്‍ മിഡില്‍ബര്‍ത്തില്‍ കിടന്നിരുന്നയാള്‍ താഴേക്കിറങ്ങവേയായിരുന്നു സംഭവം. അതേ സൈഡില്‍ തന്നെ താഴത്തെ ബര്‍ത്തില്‍ കിടക്കുകയായിരുന്നു യുവതി.
അതേസമയം കൊളുത്ത് കൃത്യമായി ഉറപ്പിക്കാത്തതാണ് അപകടകാരണമെന്നാണ് റെയിവേയുടെ വിശദീകരണം. അപകടത്തില്‍ പരിക്കേറ്റ സൂര്യയെ സേലത്തെ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്.