ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നല്ല പൂപോലെയുള്ള പാലപ്പം നിങ്ങൾക്ക് ഉണ്ടാക്കാൻ കഴിയും അവ എന്തൊക്കെയെന്ന് നോക്കാം.
അരി
പാലപ്പത്തിന് അരി തിരഞ്ഞടുക്കുമ്പോൾ ഗുണനിലവാരമുള്ളവ തിരഞ്ഞെടുക്കുക. ഗുണമേന്മയുള്ള അരി അരച്ചാൽ മാത്രമെ മൃദുവായ മാവ് ലഭിക്കുകയുള്ളു. അരി ഏകദേശം നാല് മുതൽ ആറ് മണിക്കൂർ വരെ കുതിർക്കുക.
മാവ്
മാവ് പുള്ളിപ്പിക്കുന്നത് വളരെ അനിവാര്യമായ കാര്യമാണ്. നല്ല മൃദുത്വവും രുചിയും ഇതിലൂടെ പാലപ്പത്തിന് ലഭിക്കുന്നു. മാവിൽ അൽപം വേവിച്ച അരിയോ യീസ്റ്റോ ചേർക്കുന്നത് വഴി മാവ് പെട്ടെന്ന് പുളിക്കുന്നു.
തേങ്ങാപ്പാൽ
തേങ്ങാപ്പാൽ ചേർക്കുന്നത് പാലപ്പത്തിന്റെ രൂചിയും മണവും കൂട്ടുന്നു. ഒന്നാം തേങ്ങാപ്പാൽ ഉപയോഗിക്കുന്നതാണ് നല്ലത്.
ചട്ടി
അപ്പച്ചട്ടിയിൽ തന്നെ പാലപ്പം ചുടുന്നതാണ് നല്ലത്. പാലപ്പം ചട്ടിയിൽ പറ്റിപ്പിടിക്കുന്നത് തടയാൻ ചൂട് തൃത്യമായി നിലനിർത്തുക. പാലപ്പം എടുത്ത് അടുത്ത മാവ് ഒഴിക്കുന്നതിന് മുൻപ് അൽപം എണ്ണ പുരട്ടുന്നത് നല്ലതാണ്. മാവ് ഒഴിച്ച ഉടൻ പാൻ കറക്കാനും മറക്കരുത്. ഇത് നല്ല ആകൃതി ലഭിക്കാൻ സഹായിക്കുന്നു.