യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൗദി അറേബ്യയിലെത്തി. റിയാദിലെത്തിയ ട്രംപിനെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നേരിട്ടെത്തി സ്വീകരിച്ചു. റിയാദിലെ സൗദി-യുഎസ് നിക്ഷേപ ഫോറത്തില്‍ പങ്കെടുക്കുന്ന ട്രംപ്, ഖത്തറിലും യുഎഇയിലും സന്ദര്‍ശനം നടത്തും.
മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തിന്റെ ഭാഗമായി സൗദിയിലെത്തിയ അമേരിക്കന്‍ പ്രസിഡന്ര് ഡോണള്‍ഡ് ട്രംപിന് വന്‍ സ്വീകരണമാണ് സൗദി ഒരുക്കിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നേരിട്ടെത്തിയാണ് അമേരിക്കന്‍ പ്രസിഡന്റിനെ സ്വീകരിച്ചത്. വമ്പന്‍ വ്യാവസായിക പ്രഖ്യാപനങ്ങളുണ്ടാകാന്‍ സാധ്യതയുള്ള സൗദി- അമേരിക്ക നിക്ഷേപക സംഗമം ഇന്ന് നടക്കും. ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത് രാഷ്ട്രനേതാക്കളെ സൗദി ക്ഷണിച്ചിട്ടുണ്ട്. യുഎഇയിലും ഖത്തറിലും ഡോണള്‍ഡ് ട്രംപ് സന്ദര്‍ശിക്കുന്നുമുണ്ട്. അതേസമയം, ഇസ്രയേല്‍ സന്ദര്‍ശിക്കാതെ മടങ്ങുന്നതും ചര്‍ച്ചയാണ്. പലസ്തീന്‍ സംബന്ധിച്ച് നിര്‍ണായക പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യതകളെന്നും റിപ്പോര്‍ട്ടുകളുണ്ട്.