ഉറിയില്‍ പാകിസ്ഥാന്റെ ഷെല്ലാക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

05:41 AM May 09, 2025 | Suchithra Sivadas

ജമ്മു കശ്മീര്‍ അതിര്‍ത്തി മേഖലയില്‍ പാകിസ്ഥാന്റെ ഡ്രോണുകള്‍ അടക്കം ഉപയോഗിച്ചുള്ള ആക്രമണം തുടരുന്നതിനിടെ ഷെല്ലാക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടു. വടക്കന്‍ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറിയിലാണ് ഷെല്ലാക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ രാത്രിയ്ക്കുശേഷം ആരംഭിച്ച കനത്ത ഷെല്ലാക്രമണത്തിലാണ് യുവതി കൊല്ലപ്പെട്ടത്.


ഷെല്ലാക്രമണത്തിന് ഇന്ത്യന്‍ സൈന്യം കനത്ത തിരിച്ചടിയാണ് പാകിസ്ഥാന് നല്‍കുന്നത്. പാകിസ്ഥാന്റെ ഡ്രോണുകളും മിസൈലുകളുമടക്കം ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തിരുന്നു. ഇന്നലെ രാത്രി ബാരാമുള്ള ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വീടുകള്‍ക്കുനേരെയടക്കം കനത്ത ഷെല്ലാക്രമണം ഉണ്ടായിരുന്നു. ഇതിന് മറുപടിയായി ഇന്ത്യന്‍ സൈന്യയും ശക്തമായ തിരിച്ചടി നല്‍കിയിരുന്നു.