+

ഫോട്ടോ കാണിച്ച് യുവതിയെ കോഴിക്കോട് എത്തിച്ചു, ജീവനൊടുക്കാന്‍ കാരണം യുവാവ് ?

മംഗളൂരുവില്‍ പഠിക്കുന്ന ആയിഷ നാട്ടിലെത്തിയ കാര്യം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല.

കോഴിക്കോട് എരഞ്ഞിപ്പാലത്ത് അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആയിഷ റഷയുടെ മരണത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ള ബഷീറുദ്ദീനെതിരെയാണ് കുടുംബത്തിന്റെ ആരോപണം. മംഗളൂരുവില്‍ ബിഫാമിന് പഠിക്കുന്ന ആയിഷ ഓഗസ്ത് 24നാണ് കോഴിക്കോട് എത്തുന്നത്. ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ആയിഷയെ ബഷീറുദ്ദീന്‍ കോഴിക്കോട്ടേക്ക് എത്തിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.
മംഗളൂരുവില്‍ പഠിക്കുന്ന ആയിഷ നാട്ടിലെത്തിയ കാര്യം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. മരണം വരെ ആണ്‍ സുഹൃത്തായ ബഷീറുദ്ദീന്റെ എരഞ്ഞിപ്പാലത്തെ വാടക അപ്പാര്‍ട്ട്മെന്റിലായിരുന്നു ആയിഷ താമസിച്ചിരുന്നത്. പഴയ ആയിഷയുടെ ഫോണ്‍ പരിശോധിച്ച ബന്ധുക്കള്‍ക്ക് തെളിവുകള്‍ ലഭിച്ചിരുന്നു. മംഗളൂരുവില്‍ നിന്നെത്തിച്ചത് ഫോട്ടോ കാണിച്ചാണെന്നും ഇവ മോര്‍ഫ് ചെയ്ത ഫോട്ടോകളാണെന്ന് സംശയിക്കുന്നതായും ആയിഷയുടെ ബന്ധു പറഞ്ഞു.
എന്റെ മരണത്തിന് ഉത്തരവാദി നിങ്ങള്‍ എന്ന ആയിഷയുടെ വാട്സ് ആപ്പ് സന്ദേശവും നിര്‍ണ്ണായകമാണ്.


 

facebook twitter