+

സ്ത്രീ സ്വാതന്ത്ര്യം; ശക്തമായ ബോധവത്കരണ പരിപാടികൾ ഏറ്റെടുക്കണമെന്ന് വനിത കമ്മീഷന്‍

ജില്ലയിൽ സ്ത്രീ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും കുറിച്ച് ശക്തമായ ബോധവത്കരണ പരിപാടികൾ ഏറ്റെടുക്കണമെന്ന് വനിത കമ്മീഷന്‍ അംഗം അഡ്വ. പി കുഞ്ഞായിഷ.അതിക്രമങ്ങൾക്കെതിരെ പരാതിപ്പെടാൻ പലരും ഭയം കാണിക്കുന്നുവെന്നും വനിത കമ്മീഷൻ പോലുള്ള സംവിധാനങ്ങൾ ജനം കൃത്യമായി പ്രയോജനപ്പെടുത്തണമെന്നും അവർ പറഞ്ഞു.

വയനാട് :  ജില്ലയിൽ സ്ത്രീ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും കുറിച്ച് ശക്തമായ ബോധവത്കരണ പരിപാടികൾ ഏറ്റെടുക്കണമെന്ന് വനിത കമ്മീഷന്‍ അംഗം അഡ്വ. പി കുഞ്ഞായിഷ.അതിക്രമങ്ങൾക്കെതിരെ പരാതിപ്പെടാൻ പലരും ഭയം കാണിക്കുന്നുവെന്നും വനിത കമ്മീഷൻ പോലുള്ള സംവിധാനങ്ങൾ ജനം കൃത്യമായി പ്രയോജനപ്പെടുത്തണമെന്നും അവർ പറഞ്ഞു.

ജില്ലയിൽ ജാഗ്രത സമിതികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ സംസ്ഥാന-ജില്ലാ-സബ്ജില്ലാ തല സെമിനാറുകൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും കമ്മീഷൻ അറിയിച്ചു. കളക്ടറേറ്റ് റൗണ്ട് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിത കമ്മീഷൻ ജില്ലാതല അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ.അദാലത്തില്‍ 17 പരാതികള്‍ ലഭിച്ചു. നാല് എണ്ണം തീർപ്പാക്കി. രണ്ട് പരാതികൾ നടപടി സ്വീകരിക്കാൻ താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിക്ക് കൈമാറി. 11 പരാതികൾ അടുത്ത സിറ്റിങിലേക്ക് മാറ്റി.
ഭാര്യ-ഭർതൃ ലൈംഗിക അതിക്രമം, ഗാർഹിക പീഡനം, പണം നൽകാതെ കബളിപ്പിക്കൽ, സ്വത്ത് തർക്കം മുതലായ പരാതികളാണ് അദാലത്തിൽ കൂടുതൽ ലഭിച്ചത്.കൗണ്‍സിലര്‍മാരായ ബിഷ ദേവസ്സ്യ, കെ ആർ ശ്വേത തുടങ്ങിവർ പങ്കെടുത്തു.

facebook twitter