+

‘വ്വാൻ-ഫോഴ്‌സ് ഓഫ് ദി ഫോറസ്റ്റ്’ ; റിലീസ് തീയതി പ്രഖ്യാപിച്ചു

‘വ്വാൻ-ഫോഴ്‌സ് ഓഫ് ദി ഫോറസ്റ്റ്’ ; റിലീസ് തീയതി പ്രഖ്യാപിച്ചു

തമന്ന ഭാട്ടിയയും സിദ്ധാർഥ് മൽഹോത്രയും പ്രധാന കഥാപാത്രങ്ങളാകുന്ന ഫോക്ക് ത്രില്ലർ ‘വ്വാൻ-ഫോഴ്‌സ് ഓഫ് ദി ഫോറസ്റ്റ്’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2026 മെയ് 15ന് ചിത്രം തിയറ്ററുകളിൽ എത്തും. അരുണാഭ് കുമാറും ദീപക് മിശ്രയും ചേർന്നാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.

ടിവിഎഫുമായി സഹകരിച്ച് ഏകതാ ആർ കപൂറിൻ്റെ ബാലാജി ടെലിഫിലിംസ് ലിമിറ്റഡ് ആണ് ചിത്രം നിർമിക്കുന്നത്. ഫാന്റസി എലമെന്റുകൾ അടക്കം ഉൾപ്പെടുത്തിയുള്ളതാകും സിനിമ എന്നാണ് പുതിയ പോസ്റ്ററിൽ നിന്നും വ്യക്തമാകുന്നത്. സ്ത്രീ 2വിന് ശേഷം തമന്ന അഭിനയിക്കുന്ന ബോളിവുഡ് ചിത്രം കൂടിയാണ് ‘വ്വാൻ-ഫോഴ്‌സ് ഓഫ് ദി ഫോറസ്റ്റ്’.

സാഗർ ആംമ്പ്രയുടെയും പുഷ്‍കർ ഓജയുടെയും സംവിധാനത്തിൽ ഉള്ള യോദ്ധയാണ് സിദ്ധാർഥ് മൽഹോത്രയുടേതായി ഒടുവിൽ പ്രദർശനത്തിനെത്തിയ ചിത്രം. ചിത്രത്തിന്റെ നിർമാണം ധർമ പ്രൊഡക്ഷൻസാണ്. വിതരണം നിർവഹിച്ചിരിക്കുന്നത് എഎ ഫിലിംസാണ്. ദിഷാ പഠാണിയും പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിൽ രോണിത് റോയ്‍ തനുജ്, സണ്ണി ഹിന്ദുജ, എസ് എം സഹീർ, ചിത്തരഞ്‍ജൻ ത്രിപതി, ഫാരിദാ പട്ടേൽ മിഖൈലൽ യവാൾക്കർ എന്നിവരും വേഷമിടുന്നുണ്ട്.

facebook twitter