ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ നിന്ന് വൻതോതിൽ പണം കണ്ടെത്തിയതുമായി ബന്ധപ്പെട്ട ആഭ്യന്തര അന്വേഷണ റിപ്പോർട്ടിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി സുപ്രീം കോടതി തള്ളി.
ജസ്റ്റിസ് ദീപാനകർ ദത്ത, ജസ്റ്റിസ് എ ജി മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. അന്വേഷണ പ്രക്രിയയിൽ സുപ്രീം കോടതിയുടെ മുൻകാല വിധിന്യായങ്ങളിൽ നിർദ്ദേശിച്ചിട്ടുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് വർമ്മയുടെ അഭിഭാഷകരായ കപിൽ സിബലിന്റെയും മുകുൾ റോഹത്ഗിയുടെയും വാദങ്ങൾ കോടതി അംഗീകരിച്ചില്ല.