നമ്മളില്‍ പലരും നേരിടുന്ന ഒരു വലിയ പ്രശ്നമാണ് പല്ലിലെ മഞ്ഞ നിറം ഇത്തരത്തില്‍ പല്ലുകളിലെ മഞ്ഞനിറം മാറാന്‍ സഹായിക്കുന്ന ചില വഴികള്‍ താഴെ നല്കുന്നു.
ദിവസവും രണ്ട് നേരം നിര്‍ബന്ധമായും പല്ല് തേയ്ക്കുക. ഇത് പല്ലുകളിലെ കറകളും ഭക്ഷണാവശിഷ്ടങ്ങളും നീക്കം ചെയ്യാന്‍ സഹായിക്കും. ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ വായിലൊഴിച്ച് 10-15 മിനിറ്റ് നേരം വായില്‍ കവിള്‍ക്കൊള്ളുക. ഇത് ബാക്ടീരിയകളെ നീക്കം ചെയ്യാനും പല്ലുകള്‍ക്ക് തിളക്കം നല്‍കാനും സഹായിക്കും.
കാപ്പി, ചായ, റെഡ് വൈന്‍, കോള തുടങ്ങിയ പാനീയങ്ങള്‍ അധികമായി ഉപയോഗിക്കുന്നത് പല്ലുകളില്‍ കറയുണ്ടാക്കും. ഇവയുടെ ഉപയോഗം കുറയ്ക്കുന്നത് പല്ലിന്റെ മഞ്ഞനിറം അകറ്റാന്‍ സഹായിക്കും. സ്ട്രോബെറി, ആപ്പിള്‍, സെലറി തുടങ്ങിയവ കഴിക്കുന്നത് പല്ലുകള്‍ വൃത്തിയാക്കാന്‍ സഹായിക്കും.
ഈ പറഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ക്കൊന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ്. എന്നിട്ടും കാര്യമായ മാറ്റമില്ലെങ്കില്‍ ഒരു ദന്തഡോക്ടറെ സമീപിക്കുന്നത് കൂടുതല്‍ സഹായകമാകും.