+

ആലപ്പുഴയിൽ 2.5 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

ആലപ്പുഴ: എരമല്ലൂരിൽ നിന്ന് 2.5 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. എഴുപുന്ന പഞ്ചായത്ത് ആറാം വാർഡ് സുബൈർ മൻസിലിൽ മുഹമ്മദ് ആസിഫിനെ(29) ആണ് എക്സൈസ് ആലപ്പുഴ സ്പെഷ്യൽ സ്ക്വാഡ് സിഐ മഹേഷും സംഘവും പിടികൂടിയത്.

 കഴിഞ്ഞ ദിവസം വൈകിട്ട് എരമല്ലൂർ ജംങ്ഷന് സമീപത്ത് വെച്ച് ബൈക്കിൽ പോവുകയായിരുന്ന രണ്ട് പേരുടെ ബാഗിൽ നിന്ന് കഞ്ചാവ് റോഡിൽ വീഴുകയും പിന്നാലെ മറ്റൊരു സ്കൂട്ടറിൽ വന്ന ആസിഫ് ഇത് കൈക്കലാക്കുകയുമായിരുന്നു. സംഭവം അടുത്തുള്ള സിസിടിവി കാമറയിൽ പതിയുകയും ആലപ്പുഴ എക്സൈസ് സൈബർ സെൽ ഇത് സ്ക്വാഡ് ടീമിന് കൈമാറുകയും ചെയ്തു. പിന്നീട് പ്രതിയെ വീടിന് സമീപത്ത് നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

facebook twitter